+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പാസ്റ്ററൽ കൗൺസിൽ സമ്മേളനം സമാപിച്ചു

ന്യൂഡൽഹി: ഫരീദാബാദ് രൂപതയുടെ ഈ വർഷത്തെ പാസ്റ്ററൽ കൗൺസിൽ സമ്മേളനം കരോൾ ബാഗിലെ ബിഷപ് ഹൗസിൽ നടന്നു. രൂപതാധ്യക്ഷൻ ആർച്ച്ബിഷപ് മാർ കുര്യാക്കോസ് ഭരണികുളങ്ങര ഉദ്ഘാടനം ചെയ്തു. യോഗത്തിൽ രൂപതയിലെ വൈദികരും ത
പാസ്റ്ററൽ കൗൺസിൽ സമ്മേളനം സമാപിച്ചു
ന്യൂഡൽഹി: ഫരീദാബാദ് രൂപതയുടെ ഈ വർഷത്തെ പാസ്റ്ററൽ കൗൺസിൽ സമ്മേളനം കരോൾ ബാഗിലെ ബിഷപ് ഹൗസിൽ നടന്നു. രൂപതാധ്യക്ഷൻ ആർച്ച്ബിഷപ് മാർ കുര്യാക്കോസ് ഭരണികുളങ്ങര ഉദ്ഘാടനം ചെയ്തു.

യോഗത്തിൽ രൂപതയിലെ വൈദികരും തിരഞ്ഞെടുക്കപ്പെട്ട നിരവധി അംഗങ്ങളും പങ്കെടുത്തു. ഫാ. മാർട്ടിൻ പാലമറ്റം, ഫ്രാൻസിസ് മാർപാപ്പയുടെ പ്രബോധനരേഖയായ അമോറിസ് ലെത്തീസിയ (സ്നേഹത്തിന്റെ ആനന്ദം) ആസ്പദമാക്കി സെമിനാർ നയിച്ചു. ചടങ്ങിൽ രൂപതയുടെ വളർച്ചയുമായി ബന്ധപ്പെട്ട പ്രധാന വിഷയങ്ങളെ കുറിച്ചും കുടുംബ നവീകരണത്തെപ്പറ്റിയും ചർച്ചകളും നടത്തി. തുടർന്നു നടന്ന വിശുദ്ധ കുർബാനക്ക് വികാരി ജനറാൾ ഫാ. ജോസ് ഇടശേരി നേതൃത്വം നൽകി.