![വാഹന നികുതിക്ക് ഇൻസ്റ്റാൾമെന്റ് സൗകര്യം](https://mcmscache.epapr.in/post_images/website_261/new_post_images/5cad9c7b2cf62_no-image-2.png)
തളിപ്പറമ്പ്: ഒറ്റത്തവണ നികുതി ഇതുവരെ അടച്ചിട്ടില്ലാത്ത ടാക്സി - ടൂറിസ്റ്റ് ടാക്സി വാഹനങ്ങൾക്ക് ഇൻസ്റ്റാൾമെന്റ് സൗകര്യം അനുവദിക്കുന്നു. വാഹന ഉടമകൾ ഉടൻ തളിപ്പറമ്പ് ജോയിന്റ് ആർ ടി ഓഫീസുമായി ബന്ധപ്പെടണം. ജപ്തി നോട്ടീസ് കിട്ടിയവർക്കും ഈ സൗകര്യം ഉപയോഗപ്പെടുത്താവുന്നതാണ്. നവംബർ 30 ആണ് അവസാനതീയതി.