![പുകപ്പുരയ്ക്ക് തീപിടിച്ചു](https://mcmscache.epapr.in/post_images/website_261/new_post_images/5cad9c7b2cf62_no-image-2.png)
ഇരിട്ടി : റബർ പുകപ്പുരയ്ക്ക് തീപിടിച്ചത് പരിഭ്രാന്തി പരത്തി. അങ്ങാടിക്കടവിലെ വണ്ടൻ മലക്കൽ ീട്ടിൽ പത്രോസിന്റെ പുകപ്പുരയ്ക്കാണ് തീപിടിച്ചത്. ഉടൻ അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീയണച്ചതിനാൽ വൻദുരന്തം ഒഴിവായി.
ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയായിരുന്നു പത്രോസിന്റെ നാലു ക്വിന്റലോളം റബർ ഷീറ്റുകൾ സൂക്ഷിച്ചിരുന്ന പുകപ്പുരയ്ക്ക് തീപിടിച്ചത്. ഉടനെ വീട്ടുകാർ ഇരിട്ടി അഗ്നിശമനസേനയെ വിവരമറിയിക്കുകയായിരുന്നു. പുകപ്പുരയോട് ചേർന്നാണ് വീടും വിറകുപുരയും ഉണ്ടായിരുന്നത്.
സ്റ്റേഷൻ ഓഫീസർ ജോൺസൺ പീറ്റർ, ലീഡിംഗ് ഫയർമാൻ ഇ. സുധീർ, ഫയർമാന്മാരായ നവേദ്, രജിത്ത് , ആദർശ്, ഫയർമാൻ ഡ്രൈവർ അനു , ഹോംഗാർഡ് മാരായ രമേശൻ, രാധാകൃഷ്ണൻ, നാരായണൻ എന്നിവരുടെ നേതൃത്വത്തിലുള്ള അഗ്നിരക്ഷാ സേനാ സംഘമാണ് തീ അണയ്ക്കുന്നതിന് നേതൃത്വം നല്കിയത്.