![ഭൂമി വിട്ടുകൊടുത്തവരെ കിയാൽ പരിഗണിച്ചില്ല: സംയുക്ത ട്രേഡ് യൂണിയൻ](https://mcmscache.epapr.in/post_images/website_261/new_post_images/5cad9c7b2cf62_no-image-2.png)
കണ്ണൂർ: കണ്ണൂർ വിമാനത്താവളം യാഥാർഥ്യമാക്കാൻ ആദ്യഘട്ടത്തിൽ തന്നെ ഭൂമി വിട്ടുകൊടുത്ത കുടുംബത്തിനും സ്വപ്നപദ്ധതി പൂർത്തിയാക്കിയ തൊഴിലാളികൾക്കും കിയാൽ യാതൊരു പരിഗണനയും നൽകിയില്ലെന്നു കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് സംയുക്ത ട്രേഡ് യൂണിയൻ. ആദ്യഘട്ടത്തിൽ തന്നെ സ്ഥലം വിട്ടുകൊടുത്ത കുടുംബത്തിലെ ഒരാൾക്ക് ഒരു തൊഴിൽ എന്ന ആശയം കിയാൽ അധികാരികൾ മുന്നോട്ടുവച്ചിരുന്നുവെങ്കിലും പിന്നീട് യാതൊരു പരിഗണനയും നൽകിയില്ല.
കിയാലിന്റെയോ കിയാലിന്റെ കീഴിൽ ടെൻഡറുകൾ സ്വീകരിച്ച ഏജൻസികളുടെയോ കമ്പനികളുടെയോ കീഴിൽ ഏതെങ്കിലും ഒരു തൊഴിൽ ലഭിക്കുമെന്ന പ്രതികരണമാണു വിവിധ സന്ദർഭത്തിൽ തൊഴിലാളി യൂണിയൻ നേതാക്കൾക്കു കിയാൽ എംഡി തുളസീദാസ് വാക്കാൽ ഉറപ്പുനൽകുകയും സ്വാതന്ത്യദിനത്തിൽ ഇതു പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ പ്രഖ്യാപനങ്ങളെല്ലാം കാറ്റിൽ പറത്തുന്ന സമീപനമാണു കിയാൽ അധികാരികളുടെ ഭാഗത്തു നിന്നുണ്ടാകുന്നതെന്നു യൂണിയൻ ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
മാത്രമല്ല വിമാനത്താവളം ഉദ്ഘാടന ചടങ്ങിൽ യൂണിയൻ നേതാക്കളെ ഉൾപ്പെടുത്തിയിട്ടുമില്ലെന്നും ഭാരവാഹികൾ അറിയിച്ചു. എത്രയുംപെട്ടെന്നു ഭൂമിവിട്ടു കൊടുത്തവരുടെയും തൊഴിലാളികളുടെയും ആവശ്യങ്ങൾ ഇനിയും അംഗീകരിച്ചില്ലെങ്കിൽ അതിശക്തമായ സമരപരിപാടികൾക്കു രൂപം നൽകും. കിയാലിന്റെ അധികാര പരിധിയിലുള്ള വ്യത്യസ്തങ്ങളായ മേഖലകളിൽ ടെൻഡറുകൾ വിളിക്കുമ്പോൾ സുതാര്യമായ രീതിയിൽ ടെൻഡർ നടപടികൾ സ്വീകരിച്ചുവെന്ന് ഉറപ്പുവരുത്താൻ പത്രപരസ്യങ്ങൾ ഉൾപ്പെടെയുള്ള വിജ്ഞാപനങ്ങൾ ഉണ്ടാവുന്നില്ലെന്നും ട്രേഡ് യൂണിയനുകൾ കിയാൽ അധികാരികളുടെ മുമ്പാകെ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
പത്രസമ്മേളനത്തിൽ കെ. സുരേന്ദ്രൻ (ഐഎൻടിയുസി), അമേരി മുസ്തഫ (ഐഎൻടി യുസി), എം. വേണുഗോപാലൻ, കെ. സുരേഷ് ബാബു (ബിഎംഎസ്), കെ.പി. രമേശൻ, പി. പ്രജീഷ് (എച്ച്എംഎസ്), വരയത്ത് ശ്രീധരൻ (എഐടിയുസി) എന്നിവർ പങ്കെടുത്തു.