![ശിശുദിനാഘോഷം സംഘടിപ്പിച്ചു](https://mcmscache.epapr.in/post_images/website_261/new_post_images/5cad9c7b2cf62_no-image-2.png)
കണ്ണൂര്‍: എംഎസ്എംഐ സിസ്റ്റേഴ്സിന്റെ നേതൃത്വത്തില്‍ മാങ്ങാട് പ്രവര്‍ത്തിക്കുന്ന നവദര്‍ശന്‍ ഫാമിലി റിന്യുവല്‍ സെന്റർ മാങ്ങാട് ഈസ്റ്റ് എല്‍പി സ്കൂളിലെ കുട്ടികള്‍ക്കായി ശിശുദിനാഘോഷ പരിപാടി സംഘടിപ്പിച്ചു. നവദര്‍ശന്‍ ഡയറക്ടര്‍ ഡോ.സിസ്റ്റർ ജോണറ്റ്മരിയ ഉദ്ഘാടനം ചെയ്തു. മുഖ്യാധ്യാപകൻ മുരളി അധ്യക്ഷത വഹിച്ചു. സിസ്റ്റർ സ്റ്റെല്ല അരീപ്പറമ്പില്‍ നേതൃത്വം നൽകി. കുട്ടികള്‍ക്കായി സെമിനാറും കളികളും നടത്തി.