![കെയർ ഹോം പദ്ധതി സംഭാവന മന്ത്രി കടകംപള്ളി ഏറ്റുവാങ്ങും](https://mcmscache.epapr.in/post_images/website_261/new_post_images/5cad9c7b2cf62_no-image-2.png)
കണ്ണൂർ: പ്രളയദുരന്തത്തിൽപ്പെട്ട കേരളത്തിനെ പുനർനിർമിക്കുന്നതിനായി കണ്ണൂർ ജില്ലാ പോലീസ് സഹകരണ സംഘം മുഖ്യമന്ത്രിയുടെ കെയർഹോം പദ്ധതിയിലേക്കുള്ള സംഭാവന 19ന് കൈമാറും. രാവിലെ പത്തിന് പോലീസ് സഹകരണസംഘം ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി കടകം പള്ളി സുരേന്ദ്രൻ തുക ഏറ്റുവാങ്ങും. എസ്പിയുടെ ചുമതല വഹിക്കുന്ന യു. അബ്ദുൾ കരീം അധ്യക്ഷത വഹിക്കും.