![ശിശുദിനം ആഘോഷിച്ചു](https://mcmscache.epapr.in/post_images/website_261/new_post_images/5cad9c7b2cf62_no-image-2.png)
ചെറുപുഴ: കോലുവള്ളി വാർഡ് കോൺഗ്രസ് കമ്മിറ്റി, കന്നിക്കളം ബൂത്ത് കമ്മിറ്റി, വയലായി ബൂത്ത് കമ്മിറ്റി എന്നിവയുടെ നേതൃത്വത്തിൽ ജവഹർലാൽ നെഹ്റു ജന്മദിനം ആഘോഷിച്ചു. ചടങ്ങിൽ നേതാക്കളായ ഷാജി കുളത്തിങ്കൽ, ഷാജി കുന്നുംപുറം, സുനിൽ ഇളപ്പുങ്കൽ, വി.വി. ദാമോദരൻ, എം.കെ. ബാലചന്ദ്രൻ, ബിജു നെല്ലിക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.