![ഫ്രാറ്റ് : റോഡുവക്കിൽ പൂച്ചെടികൾ വച്ചുപിടിപ്പിക്കും](https://mcmscache.epapr.in/post_images/website_261/new_post_images/5cad9c7b2cf62_no-image-2.png)
ആര്യനാട്: വെള്ളനാട് - ചെറ്റച്ചൽ റോഡിന്റെ സൗന്ദര്യവത്കരണത്തിന്റെയും റോഡ് സംരക്ഷണത്തിന്റേയും ഭാഗമായി പറണ്ടോടു മുതൽ ഇരുതലമൂല വരെ റോഡിനിരുവശവും പൂച്ചെടികൾ വച്ചുപിടിപ്പിക്കുന്നതിന് ഫ്രാറ്റ് മലയോര മേഖലകളുടെ റിസഡൻസ് അസോസിയേഷനുകൾ തീരുമാനിച്ചു. കെ.എസ്. ശബരീനാഥൻ എംഎൽഎയുടെ താത്പര്യപ്രകാരമാണ് തീരുമാനമെന്നു ഫ്രാറ്റ് മേഖല ഭാരവാഹികളായ ജി. ബാലചന്ദ്രൻ നായർ, തെന്നൂർ ഷിഹാബ് എന്നിവർ അറിയിച്ചു.