+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലൂ​ർ​ദ് ഫൊ​റോ​ന പ​ള്ളി​യി​ൽ ഇ​ട​വ​ക​ദി​നം

തി​രു​വ​ന​ന്ത​പു​രം: പി​എം​ജി ലൂ​ർ​ദ് ഫൊ​റോ​ന പ​ള്ളി​യി​ലെ ഇ​ട​വ​ക​ദി​നം നാ​ളെ ലൂ​ർ​ദ് അ​ങ്ക​ണ​ത്തി​ൽ ന​ട​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് 4.30 ന് ​ആ​രം​ഭി​ക്കു​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​യോ​ടെ​യാ​ണ് ഇ​ട​വ​ക ദ
ലൂ​ർ​ദ് ഫൊ​റോ​ന പ​ള്ളി​യി​ൽ ഇ​ട​വ​ക​ദി​നം
തി​രു​വ​ന​ന്ത​പു​രം: പി​എം​ജി ലൂ​ർ​ദ് ഫൊ​റോ​ന പ​ള്ളി​യി​ലെ ഇ​ട​വ​ക​ദി​നം നാ​ളെ ലൂ​ർ​ദ് അ​ങ്ക​ണ​ത്തി​ൽ ന​ട​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് 4.30 ന് ​ആ​രം​ഭി​ക്കു​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​യോ​ടെ​യാ​ണ് ഇ​ട​വ​ക ദി​ന​ത്തി​നു തു​ട​ക്ക​മാ​കു​ക. തു​ട​ർ​ന്ന് ആ​രം​ഭി​ക്കു​ന്ന ഇ​ട​വ​ക​ദി​ന സ​മ്മേ​ള​ന​ത്തി​ന് ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ തോ​മ​സ് ത​റ​യി​ൽ അ​ധ്യ​ക്ഷ​നാ​യി​രി​ക്കും. മാ​ർ​ത്തോ​മ സു​റി​യാ​നി സ​ഭ തി​രു​വ​ന​ന്ത​പു​രം-​കൊ​ല്ലം ഭ​ദ്രാ​സ​നാ​ധി​പ​ൻ റ​വ.​ഡോ.​ജോ​സ​ഫ് മാ​ർ ബ​ർ​ണാ​ബാ​സ്, ജി​ല്ലാ ജ​ഡ്ജി സി​ജി​മോ​ൾ കു​രു​വി​ള എ​ന്നി​വ​ർ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യി പ​ങ്കെ​ടു​ക്കും. ഈ ​വ​ർ​ഷം വി​വി​ധ മേ​ഖ​ല​ക​ളി​ൽ അം​ഗീ​കാ​രം നേ​ടി​യ ഇ​ട​വ​കാം​ഗ​ങ്ങ​ളെ​യും വി​വാ​ഹ ജൂ​ബി​ലി ആ​ഘോ​ഷി​ക്കു​ന്ന​വ​രെ​യും സ​മ്മേ​ള​ന​ത്തി​ൽ ആ​ദ​രി​ക്കും. സ്നേ​ഹ​വി​രു​ന്നോ​ടെ പ​രി​പാ​ടി​ക​ൾ സ​മാ​പി​ക്കും.