കോഴിക്കോട്: താലൂക്കിന് കീഴിലുളള എലത്തൂർ, കോഴിക്കോട് നോർത്ത്, കോഴിക്കോട് സൗത്ത്, ബേപ്പൂർ, കുന്നമംഗലം എന്നീ നിയോജകമണ്ഡലങ്ങളിലുൾ പ്പെടുന്നവരും വോട്ടർപട്ടികയിൽ പേരുചേർക്കുന്നതിനായി ഓണ്‍ലൈനായി അപേക്ഷ സമർപ്പിച്ചിട്ടുളളവരുമായ പ്രവാസി വോട്ടർമാർക്ക് അവരുടെ ബൂത്തുകൾ കണ്ടെത്തുന്നതിന് പാസ്പോർട്ട്, വിസ എന്നിവയുടെ പകർപ്പുകൾ സ്വന്തം വീട്ടിലുളളവരുടേയോ അയൽവാസിയുടേയോ ഇലക്ഷൻ ഐഡി കാർഡ് നന്പർ എന്നിവ സഹിതം നേരിട്ടോ കുടുംബാംഗങ്ങളിലാരെങ്കിലുമോ 22 ന് മുന്‍പായി കോഴിക്കോട് താലൂക്ക് ഇലക്ഷൻ വിഭാഗം ഡെപ്യൂട്ടി തഹസിർദാർ മുന്‍പാകെ ഹാജരാകണം.
കൂടാതെ പുതുതായി വോട്ടർപട്ടികയിൽ പേരുചേർക്കാൻ അപേക്ഷിച്ചവരിൽ കുടുംബ/ അയൽവാസി വോട്ടർ ഐഡി നന്പർ നൽകാത്തവരും 22 നകം താലൂക്ക് ഓഫീസിൽ നേരിട്ട് ഹാജരാകണം. നിശ്ചിത തിയതിക്കകം ഹാജരാകാത്ത അപേക്ഷകരെ 2019 ജനുവരി നാലിന് പ്രസിദ്ധീകരിക്കുന്ന അന്തിമ വോട്ടർ പട്ടികയിലുൾപ്പെടുത്താൻ സാധിക്കുകയില്ലെന്ന് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർ കൂടിയായ കോഴിക്കോട് താലൂക്ക് തഹസിർദാർ അറിയിച്ചു.