![കൂരാച്ചുണ്ട് ഹൈസ്കൂൾ ജീവകാരുണ്യ പ്രവർത്തന രംഗത്തും](https://mcmscache.epapr.in/post_images/website_261/new_post_images/5cad9c7b2cf62_no-image-2.png)
കൂരാച്ചുണ്ട്: സെന്റ് തോമസ് ഹൈസ്കൂളിലെ നിർധനരായ വിദ്യാർഥികൾക്കായി അധ്യാപകരും വിദ്യാർഥികളും ജീവകാരുണ്യ പ്രവർത്തന രംഗത്തേക്ക്. അധ്യാപകർ വീടുകൾ സന്ദർശിച്ച് കണ്ടെത്തിയ നിർധനരായ വിദ്യാർഥികൾക്കാവശ്യമായ പഠനോപകരണങ്ങൾ, ഭവനമില്ലാത്തവർക്ക് ഭവനനിർമാണത്തിനാവശ്യമായ സാധന സാമഗ്രികൾ, ചികിത്സാ സഹായം തുടങ്ങിയവയിലാണ് സഹായവുമായി രംഗത്തിറങ്ങിയത്.അദ്ധ്യാപകരും വിദ്യാർഥികളും ആഴ്ചതോറും സമാഹരിക്കുന്ന തുകയാണ് ഇതിനായി വിനിയോഗിക്കുന്നത്.
പഠനോപകരണ വിതരണ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് വിൻസി തോമസ് നിർവഹിച്ചു. പിടിഎ പ്രസിഡന്റ് ജയൻ കെ. ജോസ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഒ.കെ. അമ്മദ്, പ്രധാനാധ്യാപകൻ സജി ജോൺ, പഞ്ചായത്തംഗം ഷക്കീന കുഞ്ഞുമോൻ, അധ്യാപകരായ അഹമ്മദ് അമീൻ, കെ.സി.ബിജു, അജയ്.കെ.ടോം, സജീഫ് മഠത്തിൽ, മുഹമ്മദ് ആഷിഖ്, ടോം തോമസ് എന്നിവർ പ്രസംഗിച്ചു.