![ശബരിമല: സൂപ്രീംകോടതി വിധി പകർപ്പ് സൗജന്യ വിതരണത്തിന്](https://mcmscache.epapr.in/post_images/website_261/new_post_images/5cad9c7b2cf62_no-image-2.png)
കോഴിക്കോട്: ശബരിമല ക്ഷേത്രത്തിൽ സ്ത്രീകളുടെ ആരാധനാവകാശം സംബന്ധിച്ച് സൂപ്രീംകോടതി വിധിയുടെ മലയാളത്തിലുളള സംഗ്രഹം ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് പ്രസിദ്ധീകരിച്ചു.
പുസ്തകം സിവിൽ സ്റ്റേഷനിലെ കോഴിക്കോട് ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ നിന്ന് സൗജന്യമായി ലഭിക്കുമെന്ന് ഇൻഫർമേഷൻ ഓഫീസർ അറിയിച്ചു. കേസിന്റെ പശ്ചാത്തലവും ലഘു ചരിത്രവും സൂപ്രീം കോടതി വിധിയുടെ സംക്ഷ്പിതം എന്നിവ പുസ്തകത്തിൽ ഉൾപ്പെടുന്നു. കേസിൽ സംസ്ഥാന സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിന്റെ പ്രസക്ത ഭാഗങ്ങളും വിധിയിൽ പരാമർശിച്ചിട്ടുള്ള ഭരണ ഘടനയിലെ മൗലികാവകാശങ്ങളും അനുബന്ധമായി ചേർത്തിട്ടുണ്ട്.