![വ്യാജ ഒപ്പിട്ട് കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റ്; ആഭ്യന്തര അന്വേഷണം പരിഗണനയില്‍](https://mcmscache.epapr.in/post_images/website_261/new_post_images/5cad9c7b2cf62_no-image-2.png)
കോഴിക്കോട്: കോര്പറേഷന് ഉദ്യോഗസ്ഥരുടെ പേരില്‍ വീട്ടുനമ്പര്‍ ലഭിക്കാന്‍ വ്യാജ ഒപ്പിട്ട് കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ച സംഭവത്തില്‍ ആഭ്യന്തര അന്വേഷണം നടത്തുന്ന കാര്യം ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന് . കൗണ്‍സില്‍ യോഗത്തില്‍ മുസ്ലീം ലീഗ് കൗണ്‍സിലര്‍ കെ.ടി.ബീരാന്‍കോയയുടെ ശ്രദ്ധക്ഷണിക്കലിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. വ്യാജ ഒപ്പിട്ട് കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയത് ഒറ്റപ്പെട്ട സംഭവമല്ലെങ്കിലും ഇത് സംബന്ധിച്ച സമഗ്ര അന്വേഷണത്തിന് നഗരസഭ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നും ബീരാന്‍കോയ ആവശ്യപ്പെട്ടു.
സംഭവത്തില്‍ പോലീസ് അന്വേഷണത്തിന് സമാന്തരമായി നഗരസഭ ആഭ്യന്തര അന്വേഷണം നടത്തണമെന്ന് കോണ്‍ഗ്രസ് കൗണ്‍സില്‍പാര്‍ട്ടി നേതാവ് പി.എം.സുരേഷ് ബാബു ആവശ്യപ്പെട്ടു. സര്‍വകക്ഷിയോഗം ചേര്‍ന്ന് അന്വേഷണത്തിന് നടപടിയെടുക്കണമെന്ന് മുസ്ലീംലീഗ് കൗണ്‍സില്‍ പാര്‍ട്ടി നേതാവ് സി.അബ്ദുറഹ്മാന് പറഞ്ഞു.
ഏതു അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നതായി നഗരാസൂത്രണ സ്ഥിരം സമിതി അധ്യക്ഷന്‍ എം.സി. അനില്‍കുമാര്‍ അറിയിച്ചു. വിഷയത്തില്‍ ഒരു തരത്തിലുള്ള ഒത്തുതീര്‍പ്പും നടത്തില്ലെന്നും, അന്വേഷണം ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് ആലോചിക്കാമെന്നും മേയര്‍ വ്യക്തമാക്കുകയായിരുന്നു. ശുചിത്വമിഷന്റെ ഫണ്ടുപയോഗിച്ച് നിര്‍വഹിക്കുന്ന ഞെളിയന്‍പറമ്പ് മാലിന്യ സംസ്കരണ പ്ലാന്റിന്റെ നവീകരണ പ്രവൃത്തിയ്ക്കായി 1.40 കോടിയുടെ കരാറിന് കൗണ്‍സില്‍ യോഗം അംഗീകാരം നല്കി.
അടങ്കല്‍ നിരക്കിനേക്കാള്‍ 10.5 ശതമാനം കുറഞ്ഞ നിരക്കിലാണ് പ്രവൃത്തി ഏറ്റെടുത്ത് നടത്തുക. മാലിന്യസംസ്കരണത്തിനായുള്ള ബൃഹദ് പദ്ധതി ആവിഷ്കരിക്കാനിരിക്കെ ശുചിത്വമിഷന്റെ ഫണ്ടുപയോഗിച്ച് നവീകരണ പ്രവൃത്തി നടത്തുന്നതിനെ പി.ഉഷാദേവി ചോദ്യം ചെയ്തു.
നിലവിലെ മോശം അവസ്ഥ പരിഹരിക്കുന്നതിനായാണ് അടിയന്തരമായി നവീകരണം നടത്തുന്നതെന്ന് ഹെല്‍ത്ത് ഓഫീസര്‍ ഡോ. ആര് .എസ്. ഗോപകുമാര്‍ കൗണ്‍സില്‍ യോഗത്തെ അറിയിച്ചു.
വന്‍കിട പദ്ധതി യാഥാര്‍ത്ഥ്യമാകുന്നത് കാത്ത് നിന്നാല്‍ മാലിന്യസംസ്കരണ നടപടികള്‍ എങ്ങുമെത്താത്ത അവസ്ഥയുണ്ടാവുമെന്ന് മേയര്‍ വ്യക്തമാക്കി. ചാളത്തറ ശ്മശാനത്തില്‍ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് 3.8 ലക്ഷത്തിന്റെ നവീകരണപ്രവൃത്തികള്ക്കും കൗണ്‍സില്‍ അംഗീകാരം നല്കി.
കോര്പറേഷന് കുടുംബശ്രീ സിഡിഎസ് യൂണിറ്റിന്റെ സ്ത്രീസൗഹൃദ മഹിളാമാളില്‍ മുറിവാടക ഇനത്തില്‍ വന്‍തുക ഈടാക്കുന്നെന്ന കൗണ്‍സിലര്‍ മുഹമ്മദ് ഷമീല്‍ ശ്രദ്ധക്ഷണിച്ചു.
എന്നാല്‍ കുടുംബശ്രീയുടെ മാളിന്റെ വാടക തീരുമാനിക്കുന്നതില്‍ കോര്പ്പറേഷന് പങ്കില്ലെന്ന് മേയര്‍ വ്യക്തമാക്കി.