![വ്യാപാരി വ്യവസായി ഏകോപനസമിതി വനിതാവിംഗ് വാർഷികാഘോഷം](https://mcmscache.epapr.in/post_images/website_261/new_post_images/5cad9c7b2cf62_no-image-2.png)
കൂടരഞ്ഞി: വ്യാപാരി വ്യവസായി ഏകോപനസമിതി കൂടരഞ്ഞി യുണിറ്റ് വനിതാവിംഗ് വാർഷികാഘോഷവും സംസ്ഥാന പ്രസിഡന്റിനു സ്വീകരണവും സംഘടിപ്പിച്ചു. യൂണിറ്റ് പ്രസിഡന്റ് ജെറീന റോയ്യുടെ അധ്യക്ഷതയിൽ ചേർന്ന യോഗം സംസ്ഥാന പ്രസിഡന്റ് സൗമിനി മോഹൻദാസ് ഉൽഘാടനം നിർവഹിച്ചു. യൂണിറ്റ് പ്രസിഡന്റ് ദീപേഷ് കൃഷ്ണൻ, സെക്രട്ടറി മുഹമ്മദ് പാതിപറമ്പിൽ, വൈസ് പ്രസിഡന്റ് ഷുക്കൂർ മിനർവ, ജോൺസൻ തോണക്കര, യൂത്ത് വിംഗ് പ്രസിഡന്റ് ജിനേഷ് തെക്കനാട്ട്, സെക്രട്ടറി അഷ്റഫ്. രമണി ബാലൻ എന്നിവർ പ്രസംഗിച്ചു. ജോമ സുരേഷ് റിപ്പോർട്ട് അവതരിപ്പിച്ചു. മെംബർമാർ വിവിധ കലാപരിപാടികളും അവതരിപ്പിച്ചു.