![താഴത്തങ്ങാടി വള്ളംകളി നാളെ](https://mcmscache.epapr.in/post_images/website_261/new_post_images/5cad9c7b2cf62_no-image-2.png)
കോട്ടയം: മീനച്ചിലാറ്റിൽ താഴത്തങ്ങാടി വള്ളംകളിക്ക് ഒരുക്കങ്ങൾ പൂർത്തിയായി. നാളെ 2.30നു കളക്ടർ ഡോ. ബി.എസ്. തിരുമേനി പതാക ഉയർത്തി മന്ത്രി കെ. രാജു വള്ളംകളി ഉദ്ഘാടനം ചെയ്യും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ അധ്യക്ഷത വഹിക്കും. കെ. സുരേഷ്കുറുപ്പ് എംഎൽഎയ്ക്കു സുവനീർ കോപ്പി കൈമാറി ജോസ് കെ. മാണി എംപി പ്രകാശനം ചെയ്യും. വി.എൻ. വാസവൻ മുഖ്യപ്രഭാഷണം നടത്തും. ജസ്റ്റീസ് കെ.ടി. തോമസും ജില്ലാ പോലീസ് മേധാവി ഹരിശങ്കറും സമ്മാനദാനം നിർവഹിക്കും. 11 ലക്ഷം രൂപയാണു വിജയികൾക്ക് സമ്മാനിക്കുന്നത്. പ്രളയ പശ്ചാത്തലത്തിൽ ജലഘോഷയാത്രയും മാസ്ഡ്രില്ലും ഒഴിവാക്കി. കോട്ടയം വെസ്റ്റ് ക്ലബാണു മത്സരത്തിന്റെ മുഖ്യസംഘാടകർ.
കുമരകം ടൗണ് ബോട്ട് ക്ലബിന്റെ ജവഹർ തായങ്കരി, കൈനകരി യുബിസിയുടെ കാരിച്ചാൽ, കുമരകം എൻസിഡിസി ബോട്ട് ക്ലബിന്റെ ചന്പക്കുളം, പള്ളാത്തുരുത്തി ബോട്ട് ക്ലബിന്റെ നടുഭാഗം വള്ളങ്ങളാണ് ചുണ്ടൻ വിഭാഗത്തിൽ മത്സരിക്കുന്നത്. വെപ്പ് ഒന്നാം ഗ്രേഡിൽ അഞ്ചു വള്ളങ്ങളും ഇരുട്ടുകുത്തി ഒന്നാം ഗ്രേഡിൽ രണ്ടു വള്ളങ്ങളും ബി ഗ്രേഡിൽ മൂന്നു വള്ളങ്ങളും മത്സരിക്കും. ചുരുളൻ ഒന്നാം ഗ്രേഡിൽ മൂന്നും വെപ്പ് ബി ഗ്രേഡിൽ മൂന്നും വള്ളങ്ങൾ വീതം മത്സരിക്കും. പത്രസമ്മേളനത്തിൽ ഭാരവാഹികളായ തോമസ് കെ. വട്ടുകളം, എൻ.എസ്. രാജീവ്, പ്രഫ. കെ.സി. ജോർജ്, സുനിൽ ഏബ്രഹാം, ലിയോ മാത്യു, വർഗീസ് ചെന്പോല, നാസർ ചാത്തൻകോട്ടുമാലി, കെ.എം. അഷ്റഫ്, എസ്. രാധാകൃഷ്ണൻ നായർ, കെ.ജി. കുര്യച്ചൻ, സാജൻ പി. ജേക്കബ് എന്നിവർ പങ്കെടുത്തു.