![ഏറ്റുമാനൂർ പള്ളിയിൽ രാജത്വ തിരുനാളിനു കൊടിയേറി](https://mcmscache.epapr.in/post_images/website_261/new_post_images/5cad9c7b2cf62_no-image-2.png)
ഏറ്റുമാനൂർ: ക്രിസ്തുരാജ പള്ളിയിലെ രാജത്വ തിരുനാളിന്റെ കൊടിയേറി. ഇന്നലെ രാത്രി ഏഴിന് വികാരി ഫാ. ടോം കുന്നുംപുറം കൊടിയേറ്റുകർമം നിർവഹിച്ചു. കൊടിയേറ്റിനു മുന്നോടിയായി പ്രസുദേന്തി വാഴ്ചയും,വിശുദ്ധ കുർബാനയും പ്രസുദേന്തി സംഗമവും നടത്തി. 23 വരെ എല്ലാ ദിവസവും രാവിലെ 6.15ന് വിശുദ്ധ കുർബാന വൈകുന്നേരം 4.30ന് മധ്യസ്ഥ പ്രാർഥന, ലദീഞ്ഞ്, വിശുദ്ധ കുർബാന, പ്രസംഗം എന്നിവ ഉണ്ടായിരിക്കും. 23ന് രാത്രി ഏഴിന് ഭക്ത സംഘടനകളുടെ കലാ സന്ധ്യാ അതിരന്പുഴ ഫൊറോന പള്ളി വികാരി ഫാ. സിറിയക്ക് കോട്ടയിൽ ഉദ്ഘാടനം ചെയ്യും.
24നു വൈകുന്നേരം 6.30ന് നഗരപ്രദക്ഷിണം അതിരന്പുഴ റോഡിലൂടെ പുറപ്പെടും. 25നു രാവിലെ 9.30ന് വിശുദ്ധ കുർബാന ഫാ. മാത്യൂ മറ്റം, ഫാ. ജോസഫ് പി. കൊട്ടാരം എന്നിവർ മുഖ്യ കാർമികത്വം വഹിക്കും. ഉച്ചകഴിഞ്ഞ് 3.30ന് ഫാ. ജോസഫ് ചോരേട്ടുചാമക്കാലയുടെ മുഖ്യ കാർമികത്വത്തിൽ റാസ കുർബാന നടക്കും. ഫാ. വർഗീസ് പനച്ചിക്കൽ തിരുനാൾ സന്ദേശം നൽകും.വൈകുന്നേരം ആറിന് പ്രദിക്ഷിണം.