![മെഡി. കോളജ് ആശുപത്രിയിൽ ശബരിമല വാർഡ് തുറന്നു](https://mcmscache.epapr.in/post_images/website_261/new_post_images/5cad9c7b2cf62_no-image-2.png)
ഗാന്ധിനഗർ: മെഡിക്കൽ കോളജ് ആശുപത്രിയിൽ ശബരിമല വാർഡ് തുറന്നു. ശബരിമല തീർഥാടകർക്കു മണ്ഡല കാലത്ത് ഏതെങ്കിലും തരത്തിലുള്ള അസുഖങ്ങളോ അപകടങ്ങളോ ഉണ്ടായാൽ വിദഗ്ധ ചികിത്സ നൽകുന്നതിനാണു കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ശബരിമല വാർഡ് തുറന്നത്. പുതിയ അത്യാഹിതവിഭാഗം മന്ദിരത്തിന്റെ ഒന്നാം നിലയിലാണ് സ്ത്രീകൾക്കും പുരുഷന്മാർക്കുമുള്ള ശബരിമല വാർഡ് പ്രവർത്തിക്കുന്നത്.
ഇന്നലെ രാവിലെ വാർഡിന്റെയും ഹെൽപ്പ് ഡെസ്കിന്റെയും ഉദ്ഘാടനം സുരേഷ് കുറുപ്പ് എംഎൽഎ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് മെന്പർ മഹേഷ് ചന്ദ്രൻ, മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. ജോസ് ജോസഫ്, ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാർ, ആർഎംഒ ഡോ. ആർ.പി. രഞ്ചിൻ തുടങ്ങിയവർ പ്രസംഗിച്ചു.