![പാൽ ഗുണനിയന്ത്രണ ബോധവത്കരണ പരിപാടി](https://mcmscache.epapr.in/post_images/website_261/new_post_images/5cad9c7b2cf62_no-image-2.png)
കുര്യനാട്: ക്ഷീരവികസന വകുപ്പ് ജില്ലാ ക്വാളിറ്റി കണ്ട്രോൾ വിഭാഗവും കുര്യനാട് ക്ഷീരോല്പാദക സഹകരണസംഘവും ചേർന്ന് 17നു പാൽ ഗുണനിയന്ത്രണ ബോധവത്കരണ പരിപാടി നടത്തും. രാവിലെ 9.30നു കുര്യനാട് ക്ഷീരസംഘം ഹാളിൽ നടക്കുന്ന പരിപാടി ജില്ലാ പഞ്ചായത്തംഗം അനിത രാജു ഉദ്ഘാടനം ചെയ്യും. ക്ഷീരസംഘം പ്രസിഡന്റ് ബിജി ഈറ്റാനിയേൽ അധ്യക്ഷത വഹിക്കും.
മരങ്ങാട്ടുപിള്ളി സഹകരണ സംഘം പ്രസിഡന്റ് എം.എം. തോമസ്, പഞ്ചായത്തംഗങ്ങളായ റെജി കുളപ്പള്ളിയിൽ, പി.കെ. ഹരിദാസ്, ഓമന ശിവശങ്കരൻ, ജോസ് സെബാസ്റ്റ്യൻ, പ്രീതി രാജേഷ് എന്നിവർ പ്രസംഗിക്കും. ക്വാളിറ്റി കണ്ട്രോൾ ഓഫീസർ ബി. സുരേന്ദ്രൻ നായർ, ക്ഷീരവികസന ഓഫീസർമാരായ ഡോ. എം.ജി. വിജയകുമാർ, താരാ ഗോപാൽ എന്നിവർ ക്ലാസുകൾ നയിക്കും. ടെക്നിക്കൽ അസിസ്റ്റന്റ് മിനി ജോസഫ് മോഡറേറ്ററാകും.