![തിരിച്ചറിയല്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യണം](https://mcmscache.epapr.in/post_images/website_261/new_post_images/5cad9c7b2cf62_no-image-2.png)
കൊല്ലം: സ്കോള്‍ കേരള മുഖേന 2018-20 ബാച്ചില്‍ ഹയര്‍ സെക്കണ്ടറി കോഴ്സ് പ്രൈവറ്റ് രജിസ്ട്രേഷന് അപേക്ഷിച്ച് നിര്‍ദ്ദിഷ്ട രേഖകള്‍ സമര്‍പ്പിച്ച വിദ്യാര്‍ഥികളുടെ പരീക്ഷാകേന്ദ്രം അനുവദിക്കുന്ന നടപടികള്‍ പൂര്‍ത്തിയായി. രജിസ്ട്രേഷന് സമയത്ത് വിദ്യാര്‍ഥികള്‍ക്ക് അനുവദിച്ചിട്ടുള്ള യൂസര്‍ നെയിമും പാസ് വേര്‍ഡും ഉപയോഗിച്ച് www.scoleker ala.org എന്ന വെബ്സൈറ്റില്‍ നിന്നും തിരിച്ചറിയല്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യണം. ഇത് പരീക്ഷാകേന്ദ്രം കോ-ഓര്‍ഡിനേറ്റിംഗ് ടീച്ചര്‍ മുമ്പാകെ ഹാജരാക്കി മേലൊപ്പും സീലും പതിപ്പിച്ച് 25, ഡിസംബര്‍ രണ്ട് തീയതികളില്‍ ഓറിയന്റേഷന്‍ ക്ലാസുകളില്‍ പങ്കെടുക്കണം.