![ഓടികൊണ്ടിരുന്ന ഒമ്നിവാനിന്റെ വീൽ സെറ്റ് ഊരിതെറിച്ചു](https://mcmscache.epapr.in/post_images/website_261/new_post_images/5cad9c7b2cf62_no-image-2.png)
ചവറ: ഓടികൊണ്ടിരുന്ന ഒമ്നിവാനിന്റെ വീൽ സെറ്റ് ഊരി പോയി. യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. വെള്ളിയാഴ്ച രാവിലെ ഒന്പതിന് ദേശീയപാതയിൽ പരിമണം പെട്രോൾ പമ്പിന് സമീപമായിരുന്നു സംഭവം. കരുനാഗപ്പള്ളിയിലെ ഒരു കലാസംഘടനയിലെ കലാകാരൻമാർ സഞ്ചരിച്ച ഒമ്നി വാനിന്റെ പിൻവശത്തെ ഇടതുഭാഗം വീൽ ആണ് ഊരി പോയത്.
ചവറ പാലം മുതൽ വാനിനടിയിൽ എന്തോ ഉരയുന്ന ശബ്ദം ചെറിയ രീതിയിൽ കേട്ട് തുടങ്ങിയിരുന്നു. വാഹനം നിർത്തി പരിശോധിച്ചെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. വേഗത കുറച്ച് യാത്ര തുടർന്നതിനാൽ വൻ അപകടമാണ് ഒഴിവായത്. പെരിനാട് ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടിയായ വിമുക്തിയുടെ ഭാഗമായുള്ള തെരുവ് നാടകം അവതരിപ്പിക്കാൻ പോകുന്നതിനിടയിലായിരുന്നു അപകടം.