![ബാലാവകാശ സംരക്ഷണ വാരാഘോഷം; കൊല്ലത്ത് തെരുവ് നാടകം നടത്തി](https://mcmscache.epapr.in/post_images/website_261/new_post_images/5cad9c7b2cf62_no-image-2.png)
കൊല്ലം: ബാലാവകാശ സംരക്ഷണ വാരാഘോഷത്തിന്റെ ഭാഗമായി ചൈൽഡ് ലൈനിന്റെ തെരുവു നാടകം അവതരിപ്പിച്ചു. കുട്ടികളുടെ അവകാശങ്ങളെയും അവർ നേരിടുന്ന പ്രശ്നങ്ങളെയും കുറിച്ച് ബോധവത്ക്കരണം നൽകുന്നതിനുവേണ്ടി സംഘടിപ്പിച്ച പരിപാടി ട്രിനിറ്റി ലൈസിയം സ്കൂൾ പ്രിൻസിപ്പാൾ ഫാ.സിൽവി ആന്റണി ഉദ്ഘാടനം ചെയ്തു.
ചൈൽഡ് ലൈൻ നോഡൽ കോർഡിനേറ്റർ എബ്രഹാം. സി. നേതൃത്വം കൊടുത്ത പരിപാടിയിൽ വിദ്യാധിരാജ കോളേജ് കരുനാഗപ്പള്ളി, എംഇഎസ് കോളേജ് എരുമേലി, ഹോളി ക്രോസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആൻഡ് ടെക്നോളജി കോഴിക്കോട് എന്നീ കോളേജുകളിലെ സോഷ്യൽവർക്ക് വിഭാഗം വിദ്യാർഥികൾ നാടകം അവതരിപ്പിച്ചു. കുട്ടികളുടെ ക്ഷേമം ഓരോ പൗരനും സാമൂഹിക ഉത്തരവാദിത്തമായി ഏറ്റെടുക്കണമെന്ന സന്ദേശം നൽകി.