കൊല്ലങ്കോട്: പി.സ്മാരക കലാകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന സാംസ്കാരിക സദസ് കൂടിയാട്ടം കലാകാരൻ ശിവൻ നന്പൂതിരി ഉദ്ഘാടനം ചെയ്തു. സ്മാരകം പ്രസിഡന്റ് കെ.വാസുദേവൻ അധ്യക്ഷത വഹിച്ചു. ആദ്യ കളിയച്ചൻ പുരസ്കാരജേതാവ് ഇയ്യങ്കോട് ശ്രീധരനെ ചടങ്ങിൽ ആദരിച്ചു.
നല്ലാട്ടിൽ ബാലകൃഷ്ണൻ നായർ, എൻ.ഭാസ്കരൻ, കാർത്തികേയൻ, കെ.പി.രാഘവൻ, പ്രബുദ്ധൻ, ബാലചന്ദ്രൻ, അന്പിളി എന്നിവർ പ്രസംഗിച്ചു. സ്മാരകം വാദ്യകലാലയത്തിൽനിന്നും പരിശീലനം നേടിയ പതിനൊന്നു കലാകാരന്മാരുടെ പാഞ്ചാരിമേളം അരങ്ങേറ്റം അരവന്നൂർ ഭഗവതി ക്ഷേത്രാങ്കണത്തിൽ നടത്തി.