+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ദേ​ശീ​യ ബാ​ല​ശാ​സ്ത്ര കോ​ണ്‍​ഗ്ര​സി​ലൂ​ടെ പു​ത്ത​ൻ ക​ണ്ടെ​ത്ത​ലു​ക​ളു​മാ​യി ബാ​ല​ശാ​സ്ത്ര​ജ്ഞ​ർ

പാ​ല​ക്കാ​ട്: കേ​ര​ളം ശാ​സ്ത്ര സാ​ങ്കേ​തി​ക പ​രി​സ്ഥി​തി കൗ​ണ്‍​സി​ലി​ന്‍റെ പ​ത്തി​നും പ​തി​നേ​ഴി​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള ജൂ​ണി​യ​ർ, സീ​നി​യ​ർ വി​ഭാ​ഗ​ങ്ങ​ളി​ലെ ശാ​സ്ത്ര​ജ്ഞ​രെ ക​ണ്ടെ​ത്തു​ന്ന​തി​ന
ദേ​ശീ​യ ബാ​ല​ശാ​സ്ത്ര കോ​ണ്‍​ഗ്ര​സി​ലൂ​ടെ പു​ത്ത​ൻ  ക​ണ്ടെ​ത്ത​ലു​ക​ളു​മാ​യി ബാ​ല​ശാ​സ്ത്ര​ജ്ഞ​ർ
പാ​ല​ക്കാ​ട്: കേ​ര​ളം ശാ​സ്ത്ര സാ​ങ്കേ​തി​ക പ​രി​സ്ഥി​തി കൗ​ണ്‍​സി​ലി​ന്‍റെ പ​ത്തി​നും പ​തി​നേ​ഴി​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള ജൂ​ണി​യ​ർ, സീ​നി​യ​ർ വി​ഭാ​ഗ​ങ്ങ​ളി​ലെ ശാ​സ്ത്ര​ജ്ഞ​രെ ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള 36 ടീ​മു​ക​ളി​ൽ നി​ന്നാ​യി മൂ​ന്നു​വീ​തം ആ​റു ടീ​മു​ക​ൾ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

ജൂ​ണി​യ​ർ വി​ഭാ​ഗ​ത്തി​ൽ മം​ഗ​ലം ഗാ​ന്ധി സ്മാ​ര​ക യു​പി സ്കൂ​ളി​ലെ എ​സ്.​ആ​ര്യ, പി.​എം.​സ​ൻ​ഫി​യ എ​ന്നി​വ​ർ ത​ങ്ങ​ളു​ടെ സ്കൂ​ളി​ലെ ചി​ത്ര​ശ​ല​ഭ വൈ​വി​ധ്യ​ത്തെ​ക്കു​റി​ച്ചു​ള്ള ഗ​വേ​ഷ​ണം, കി​ണാ​ശേ​രി എ​എം​എ​സ് ബി ​സ്കൂ​ളി​ലെ ഡി.​അ​നു​ശ്രീ, ദി​വ്യ ഗോ​പി എ​ന്നി​വ​ർ വി​വി​ധ മ​ണ്ണു​ക​ളു​ടെ താ​ര​ത​മ്യ​പ​ഠ​നം, ന​ല്ലേ​പ്പി​ള്ളി ശ്രീ​കൃ​ഷ്ണ ഹൈ​സ്കൂ​ളി​ലെ കാ​വ്യ, യു.​അ​ന​ന്യ കൃ​ഷ്ണ എ​ന്നി​വ​ർ ആ​രോ​ഗ്യം, ശു​ചി​ത്വം, ശു​ചീ​ക​ര​ണം എ​ന്നി​വ​യി​ലെ ക​ണ്ടെ​ത്ത​ലു​ക​ൾ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.
സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ ആ​ല​ത്തു​ർ ഗു​രു​കു​ലം ഹൈ​സ്കൂ​ളി​ലെ സോ​ഹു ശാ​ന്തി, നി​ഹാ​ൽ സ​ഫ​ർ എ​ന്നി​വ​ർ പ​ര​ന്പ​രാ​ഗ​ത കൃ​ഷി​യി​ലെ വ​ള​ക്കൂ​റു കൂ​ട്ടു​ന്ന സ​സ്യ​ങ്ങ​ളെ ക​ണ്ടെ​ത്ത​ൽ, കാ​ട്ടു​കു​ളം എ​ക​ഐ​ൻ​എം​എം​എ​എം.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ എ.​ശ്രീ​ദേ​വി, വി.​ജി.​അ​പ​ർ​ണ എ​ന്നി​വ​ർ ആ​ന​പ്പി​ണ്ട​ത്തെ ജൈ​വ​വ​ള​മാ​ക്കാ​മെ​ന്ന ക​ണ്ടെ​ത്ത​ൽ, പാ​ല​ക്കാ​ട് കാ​ണി​ക്കാ​മാ​താ കോ​ണ്‍​വ​ൻ​റ് ഇ.​എം.​ജി. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ എ​സ്.​അ​ഷ്ന, എം.​ഗോ​പി​ക എ​ന്നി​വ​ർ വി​വി​ധ മാ​ലി​ന്യ​ങ്ങ​ളെ എ​ങ്ങി​നെ വ​ള​മാ​ക്കാ​മെ​ന്ന ക​ണ്ടെ​ത്ത​ലു​ക​ൾ​ക്കും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.
ശാ​സ്ത്ര സാ​ങ്കേ​തി​ക ക​ണ്ടു​പി​ടു​ത്ത​ങ്ങ​ൾ പ​രി​സ​ര ശു​ചി​ത്വം, പ​രി​സ്ഥി​തി സം​ര​ക്ഷ​ണം, ആ​രോ​ഗ്യ​മു​ള്ള രാ​ജ്യം എ​ന്ന ആ​ശ​യ​ത്തി​ലൂ​ന്നി​യ ക​ണ്ടെ​ത്തു​ലു​ക​ളാ​ണ് സം​സ്ഥാ​ന ത​ല​ത്തി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​ട്ടു​ള്ള​ത്. ന​വം​ബ​ർ 16, 17 തീ​യ​തി​ക​ളി​ലാ​യി കോ​ഴി​ക്കോ​ട് സി​ഡ​ബ്ല്യു​യു​ആ​ർ​ഡി എ​മ്മി​ൽ ന​ട​ക്കു​ന്ന സം​സ്ഥാ​ന​ത​ല മ​ത്സ​ര​ത്തി​ൽ ഇ​വ​ർ പ​ങ്കെ​ടു​ക്കും.

കൗ​ണ്‍​സി​ലി​ന്‍റെ വി​ദ​ഗ്ദ്ധ പ​രി​ശീ​ല​നം സി​ദ്ധി​ച്ച കേ​ര​ള വ​ന​ഗ​വേ​ഷ​ണ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലെ ഡോ.​ശ്രീ​കു​മാ​ർ, ഡോ. ​ശ്രീ​കാ​ന്ത് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ആ​റം​ഗ സ​മി​തി​യാ​ണ് കു​ട്ടി​ക​ളു​ടെ പ​ദ്ധ​തി​ക​ൾ വി​ല​യി​രു​ത്തി​യ​ത്.