![ചിത്രപ്രദർശനം സംഘടിപ്പിച്ചു](https://mcmscache.epapr.in/post_images/website_261/new_post_images/5cad9c7b2cf62_no-image-2.png)
മണ്ണാർക്കാട്: അനുദിനം അന്യംനില്‍ക്കുന്ന സസ്യജാലങ്ങളുടെയും ജന്തുജാലങ്ങളുടെയും മാസ്മരിക ചിത്രങ്ങൾ പ്രദർശിപ്പിച്ചു മണ്ണാർക്കാട് ജിഎംയുപി.സ്കൂളിൽ ’കാടറിയാൻ’ ചിത്രപ്രദർശനം നടത്തി. സാമൂഹ്യ വനംവകുപ്പും സ്കൂൾ പരിസ്ഥിതി ക്ലബും സംയുക്തമായിട്ടാണ് പ്രദർശനം ഒരുക്കിയത്.
മൂർഖൻ പാന്പുമുതൽ കാട്ടുപോത്തുവരെ വൈവിധ്യമാർന്ന ജീവിവർഗത്തിന്റെ ജൈവീക പ്രത്യേകതകൾ കുട്ടികൾക്ക് തൊട്ടറിയാൻ ഇതിലൂടെ സാധിച്ചു. എറണാകുളം അസിസ്റ്റൻറ് ഫോറസ്റ്റ് കണ്‍സർവേറ്റർ ബി. ജയചന്ദ്രൻ പ്രദർശനം ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ കെ.കെ.വിനോദ് കുമാർ അധ്യക്ഷത വഹിച്ചു. വനംവകുപ് ഉദ്യോഗസ്ഥരായ ഷൈലേക്ക് കുമാർ, വിജയകുമർ, അധ്യാപകരായ കൃഷ്ണകുമാർ, മനോജ് ചന്ദ്രൻ, ബേബി ഫരീദ, സക്കീർ ഹുസൈൻ, ബഷീർ, രാജശ്രീ, സ്കൂൾ ലീഡർ അസ്മിൻ നൈല എന്നിവർ ചടങ്ങിൽ പങ്കെടുത്തു.