ശ്രീകൃഷ്ണപുരം: മണ്ണന്പറ്റ എഎൽപി സ്കൂളിലെ ശിശുദിനാഘോഷവും രക്തസാക്ഷ്യം പരിപാടിയുടെ ഭാഗമായി നടന്ന ഗാന്ധിജിയുടെ സ്റ്റിക്കർ പ്രകാശനവും ഗാന്ധിയൻ സി.എൻ.ആർ ഗുപ്തൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡൻറ് കെ.സി.സചിത്ര അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ പി.വി.ശശിധരൻ, പി.ബിജി, സ്കൂൾ ലീഡർ പി.നന്ദു മോൻ എന്നിവർ പ്രസംഗിച്ചു. പൊന്‍പറ എഎംഎൽപി.സ്കൂളിൽ നടന്ന ശിശുദിനാഘോഷത്തിൽ നെഹ്രുവിന്റെ വേഷംകെട്ടി കുട്ടികൾ വർണാഭമാക്കി.