വടക്കഞ്ചേരി; മുഹമ്മദ് നബിയുടെ ജന്മദിനം വടക്കഞ്ചേരി ശാഫി ജുമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ 20ന് രാവിലെ എട്ടരയ്ക്ക് കാരയങ്കാട് ഹിദായത്തുൽ ഇസ്ലാം മദ്രസയിൽ വിവിധ പരിപാടികളോടെ ആഘോഷിക്കും. രാവിലെ എട്ടരയ്ക്ക് മഹല്ല് പ്രസിഡന്റ് കഐകെ ബഷീർ സാഹിബ് പതാക ഉയർത്തുന്നതോടെ പരിപാടികൾക്കു തുടക്കമാകും.
തുടർന്നു ടൗണ്ചുറ്റിയുള്ള റാലി. റാലി സമാപനത്തിനുശേഷം മൗലിദ് പാരായണവും കൂട്ടപ്രാർഥനയും ഉണ്ടാകും. വൈകുന്നേരം ഏഴിന് മിലാദ് സംഗമം. കെ.ഐ.ഹംസ മുസലിയാർ ഉദ്ഘാടനം ചെയ്യും. കഐകെ ബഷീർ സാഹിബ് അധ്യക്ഷത വഹിക്കും. വി.എച്ച്.മുത്തലീഫ് സാഹിബ്, അക്ബർ ഫാളിലി, മൊയ്തീൻ ദാരിമി, ശഫീഖ് സഖാഫി, അൽഫാരി, അൻഫർ അൽഫാളിലി, ഹബീബ് കാരയങ്കാട് തുടങ്ങിയവർ പങ്കെടുക്കും.