![കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് അന്നമ്മ രാജുവിനെ അയോഗ്യയാക്കി](https://mcmscache.epapr.in/post_images/website_261/new_post_images/5cad9c7b2cf62_no-image-2.png)
കടുത്തുരുത്തി: കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് മുൻപ്രസിഡന്റ് അന്നമ്മ രാജുവിനെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ അയോഗ്യയായി പ്രഖ്യാപിച്ചു.
യുഡിഎഫ് ഭരിച്ചു കൊണ്ടിരുന്ന കടുത്തുരുത്തി ബ്ലോക്കിൽ കേരള കോണ്ഗ്രസ് പ്രതിനിധിയായിരുന്ന അന്നമ്മ രാജു, യുഡിഎഫ് പ്രസിഡന്റ് സ്ഥാനം നൽകാത്തതിനെത്തുടർന്ന് എൽഡിഎഫിനൊപ്പം ചേർന്ന് ഭരണം പിടിച്ചു പ്രസിഡന്റാവുകയായിരുന്നു.
ഇതേത്തുടർന്നു കൂറുമാറ്റ നിരോധന നിയമമനുസരിച്ച് അന്നമ്മയെ അയോഗ്യയായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ബ്ലോക്ക് പഞ്ചായത്ത് മുൻപ്രസിഡന്റും ഞീഴൂർ ഡിവിഷൻ മെന്പറുമായ ലൂസമ്മ ജയിംസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുകയായിരുന്നു. വിധി വരാനിരിക്കെ അന്നമ്മ രാജു പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞിരുന്നു. വിധി തനിക്ക് പ്രതികൂലമാകുമെന്ന് മനസിലാക്കിയായിരുന്നു അന്നമ്മ രാജി വച്ചത്. അന്നമ്മ പ്രസിഡന്റ് പദവിയിലിരിക്കെ കമ്മീഷൻ അയോഗ്യയായി പ്രഖ്യാപിച്ചാൽ ബ്ലോക്ക് പഞ്ചായത്ത് ഭരണം എൽഡിഎഫിനു കൈവിട്ട് പോകാനുള്ള സാധ്യത ഒഴിവാക്കാനായായിരുന്നു അന്നമ്മ മുൻകൂട്ടി രാജി വച്ചത്.
13 അംഗങ്ങളുള്ള ബ്ലോക്കിൽ അന്നമ്മ രാജു ഒപ്പം കൂടിയതോടെ എൽഡിഎഫിന് ഏഴും, സ്വതന്ത്രനായി മത്സരിച്ചു ജയിച്ച കെ.എ. തോമസിന്റെ പിന്തുണയുള്ള യുഡിഎഫിന് ആറും അംഗബലമാണുള്ളത്. മധുരവേലി ഡിവിഷനിലെ മെന്പറായിരുന്നു അന്നമ്മ രാജു. കമ്മീഷൻ അയോഗ്യയാക്കി പ്രഖ്യാപിച്ചതോടെ ഇവിടെ വീണ്ടും തെരഞ്ഞെടുപ്പു നടത്തേണ്ടി വരും.