![തനിയെ പരിശീലനം; ഓടക്കുഴലിൽ അക്ഷയ് ഒന്നാമത്](https://mcmscache.epapr.in/post_images/website_261/new_post_images/5cad9c7b2cf62_no-image-2.png)
കോട്ടയം: ചുരുങ്ങിയ സമയത്തിൽ ഓടക്കുഴൽ പഠിച്ച് കലോത്സവത്തിൽ ഒന്നാം സ്ഥാനം നേടിയതിന്റെ സന്തോഷത്തിലാണ് കുര്യനാട് സെന്റ് ആൻസ് സ്കൂൾ എട്ടാം ക്ലാസ് വിദ്യാർഥി അക്ഷയ് അനിൽകുമാർ. വീടിനടുത്തുള്ള ഗാനമേള ട്രൂപ്പ് പരിശീലനം നടത്തിയപ്പോൾ അക്ഷയ്ക്ക് ഏറ്റവും താത്പര്യം തോന്നിയത് ഓടക്കുഴൽ വാദ്യമാണ്.
ആ താത്പര്യത്തിൽ വീട്ടിൽ വെറുതെ കിടന്ന മൗത്ത് ഓർഗൻ വായിച്ചു തുടങ്ങിയപ്പോൾ അച്ഛനും അമ്മയും പ്രോത്സാഹനവുമായി എത്തി. അച്ഛൻ പിന്നീട് വാങ്ങിക്കൊടുത്ത ഓടക്കുഴൽ വായിച്ച് കലോത്സവത്തിൽ ഒന്നാം സ്ഥാനം നേടി. ഓടക്കുഴൽ വായിക്കാൻ അടിസ്ഥാനപരമായ രീതികളും മറ്റും പഠിച്ചത് യൂ ട്യൂബ് സഹായത്താലാണ്.
സ്കൂൾ മാനേജർ അക്ഷയിന് സംഗീത സ്വരങ്ങളെക്കുറിച്ചുള്ള ഒരു പുസ്തകവും സമ്മാനിച്ചു. അതിൽ നോക്കിയുള്ള പഠനം കൂടിയായപ്പോൾ അക്ഷയ് ഓടക്കുഴൽ വായനയിൽ മികവുനേടി. കലാരംഗത്ത് മകനെ വളർത്താൻ ആഗ്രഹിക്കുന്നതായി അച്ഛൻ അനിൽ കുമാറും അമ്മ സോഫിയയും പറഞ്ഞു. ഇതേ സ്കൂളിൽ ആറാം ക്ലാസ് വിദ്യാർഥി അനന്യ സഹോദരിയാണ്.