![മഴയിൽ കുതിർന്നു കലോത്സവം](https://mcmscache.epapr.in/post_images/website_261/new_post_images/5cad9c7b2cf62_no-image-2.png)
കിടങ്ങൂർ: രാവിലെ തുടങ്ങിയ മഴ മത്സരത്തിന്റെ താളം തെറ്റിച്ചെങ്കിലും ഉച്ചയോടെ കനത്ത മഴ കലോത്സവ വേദികളെ നിശ്ചലമാക്കി. ഇതിനിടയിൽ വൈദ്യുതി വിതരണം പൂർണമായി തടസപ്പെട്ടതോടെ മത്സരം നിർത്തിവയ്ക്കാൻ സംഘാടകർ തീരുമാനിച്ചു.
ഉച്ചകഴിഞ്ഞു നടക്കേണ്ട മത്സരങ്ങൾ മാറ്റിവയ്ക്കേണ്ടി വന്നതു വിദ്യാർഥികളെയും സംഘാടകരെയും ആശയക്കുഴപ്പത്തിലാക്കുകയും ചെയ്തു. വൈദ്യുതി മുടങ്ങിയതോടെ പ്രോഗ്രാം കമ്മിറ്റി ഓഫീസിലും മറ്റും മൊബൈൽ വെളിച്ചമായിരുന്നു ആശ്രയം. വേദികൾക്കു മുന്നിലെ വെള്ളക്കെട്ട് മത്സരാർഥികളെ വലച്ചു. കനത്ത മഴയിൽ മത്സരാർഥികൾക്ക് യഥാസമയം വേദിയിലെത്താനും സാധിച്ചില്ല.