കുറവിലങ്ങാട്: ദേവമാതാ കോളജിലെ മികച്ച പൂർവവിദ്യാർഥികൾക്ക് സമ്മാനിക്കുന്ന പൂർവവിദ്യാർഥി രത്നം അവാർഡിന് അപേക്ഷ ക്ഷണിച്ചു. കാർഷികമേഖലയിലടക്കം ജീവിതത്തിന്റെ വിവിധ തുറകളിൽ ശ്രദ്ധേയ സംഭാവന നൽകിയ പൂർവ വിദ്യാർഥികൾക്ക് നേരിട്ട് അപേക്ഷിക്കാം. മറ്റുള്ളവർക്ക് നിർദേശങ്ങൾ നൽകുവാനും അവസരമുണ്ട്.
അപേക്ഷകൾ 23ന് മുൻപായി കോളജ് ഓഫീസിൽ ലഭിച്ചിരിക്കണം. പ്രിൻസിപ്പൽ , ദേവമാതാ കോളജ്, കുറവിലങ്ങാട് -686633 എന്ന വിലാസത്തിൽ തപാലിലും അപേക്ഷ നൽകാം.
വിദേശങ്ങളിലുള്ളവർക്ക് ഇമെയിലായി അപേക്ഷ നൽകാനും അവസരം ഒരുക്കിയിട്ടുള്ളതായി പ്രിൻസിപ്പൽ ഡോ. ജോജോ കെ. ജോസഫ്, പൂർവവിദ്യാർത്ഥി സംഘടാ ഭാരവാഹികളായ പി.എം മാത്യു, ജോണി ആറുതൊട്ടി എന്നിവർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോണ്: 9447868778.