കാഞ്ഞിരപ്പള്ളി: ആനക്കല്ല് സെന്റ് ആന്റണീസ് പബ്ളിക് സ്കൂളിൽ സയൻസ് എക്സിബിഷനും ഫ്ളവർ ഫെസ്റ്റും നടന്നു. അമൽ ജ്യോതി കോളജ് ഓഫ് എൻജിനിയറിംഗ് മാനേജർ റവ. ഡോ. മാത്യു പായിക്കാട്ട് ഉദ്ഘാടനം നിർവഹിച്ചു. മാനേജർ ഫാ. ഡൊമിനിക് കാഞ്ഞിരത്തിനാലിന്റെ അധ്യക്ഷതയിൽ പ്രിൻസിപ്പൽ ഫാ. സണ്ണി കുരുവിള മണിയാക്കുപാറ, വൈസ് പ്രിൻസിപ്പൽ ഫാ. മനു കെ. മാത്യു, പിടിഎ പ്രസിഡന്റ് സോണി തോമസ്, ഫിസിക്സ് വിഭാഗം മേധാവി റീനാ സേവ്യർ എന്നിവർ പ്രസംഗിച്ചു. ശാസ്ത്രവും സർഗാത്മകതയും ഒരുമിക്കുന്ന എക്സിബിഷനിൽ വർക്കിംഗ് മോഡൽ, സ്റ്റിൽ മോഡൽ, ചാർട്ട് തുടങ്ങി വിവിധ ഇനങ്ങളിലാണ് മത്സരം സംഘടിപ്പിച്ചത്. എക്സിബിഷനോടനുബന്ധിച്ച് ഫ്ളവർ ഫെസ്റ്റും നടന്നു. ഫ്രഷ് ഫ്ളവർ അറേഞ്ച്മെന്റ്, ഡ്രൈ ഫ്ളവർ അറേഞ്ച്മെന്റ്, വെജിറ്റബിൾ കാർവിംഗ്, ബൊക്കെ മേക്കിംഗ്, സാലഡ് അറേഞ്ച്മെന്റ്, ആർട്ടിഫിഷ്യൽ ഫ്ളവർ മേക്കിംഗ്, ജൂവലറി മേക്കിംഗ് തുടങ്ങിയ മത്സരങ്ങളാണ് ഫ്ളവർ ഫെസ്റ്റിനോടനുബന്ധിച്ച് നടന്നത്.
ത്രീഡി പ്രിന്റിംഗ്, റോബോട്ടിക്സ് മുതലായ അത്യാധുനിക സാങ്കേതിക വിദ്യകളും അവതരിപ്പിക്കപ്പെട്ടു. ശാസ്ത്രീയാഭിമുഖ്യവും ജിജ്ഞാസയും വിദ്യാർഥികളിൽ വളർത്തുക, ജീവിതത്തിന്റെ വിവിധ മേഖലകളെക്കുറിച്ചുള്ള അറിവ് കുട്ടികൾ നേടിയെടുക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് എല്ലാ വർഷവും ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്നതെന്ന് പ്രിൻസിപ്പൽ ഫാ. സണ്ണി കുരുവിള മണിയാക്കുപാറ അറിയിച്ചു