![മാടായി പഞ്ചായത്തിൽ അനധികൃത നിയമനമെന്ന്](https://mcmscache.epapr.in/post_images/website_261/new_post_images/5cad9c7b2cf62_no-image-2.png)
പഴയങ്ങാടി: മാടായിപഞ്ചായത്തിൽ അനധികൃത നിയമനം നടത്തുന്നതായി പ്രതിപക്ഷം ആരോപിച്ചു. അഴിമതിരഹിത പഞ്ചായത്തെന്നു പ്രഖ്യാപിച്ച് ഒരുമാസം തികയുമുന്പേയാണു മാടായി പഞ്ചായത്തിൽ അനധികൃത നിയമനം നടത്തുന്നതെന്നു പ്രതിപക്ഷ നേതാവ് കെ. ശ്രീനിവാസൻ പറഞ്ഞു. പഞ്ചായത്തിലെ ഹോമിയോ, ആയുർവേദ ആശുപത്രിയിലേക്കുള്ള സ്വീപ്പർ, അറ്റൻഡർ തസ്തികയിലേക്കുള്ള നിയമനത്തിലേക്കാണു വഴിവിട്ട നിയമനം നടത്തുന്നത്. ഭരണസമിതിയായ ലീഗിന്റെ നേതൃത്വത്തിലാണു നിയമനമെന്നും ഇതിനെതിരേ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും പ്രതിപക്ഷം പറഞ്ഞു.