![കുന്നത്തൂർ പാടിയിൽ കളത്തിൽ തിറ ഉത്സവം 18ന്](https://mcmscache.epapr.in/post_images/website_261/new_post_images/5cad9c7b2cf62_no-image-2.png)
പയ്യാവൂർ: മുത്തപ്പന്റെ ആരൂഢ സ്ഥാനമായ കുന്നത്തൂർപാടി മുത്തപ്പൻ ദേവസ്ഥാനത്തെ "കളത്തിൽ തിറ' അടിയന്തരം 18, 19 തീയതികളിൽ വിവിധ ചടങ്ങുകളോടെ ആഘോഷിക്കും.18ന് രാവിലെ 11 ന് നേർച്ച വെള്ളാട്ടം. വൈകുന്നേരം ആറിനു പൈങ്കുറ്റിയോടെ കളത്തിൽ തിറ അടിയന്തരത്തിനു തുടക്കമാകും. ഏഴിന് അന്തിത്തറ, തുടർന്നു മൂലംപെറ്റ ഭഗവതി കെട്ടിയാടും. കാർഷിക വിളവെടുപ്പോടെയുള്ള ആഘോഷമാണ് " കളത്തിൽ തിറ' പുനഃകൃഷിയോടനുബന്ധിച്ചു നടത്തും. 19 ന് രാവിലെ 10.30 ന് നടക്കുന്ന വെള്ളാട്ടത്തോടെ സമാപിക്കും.
ഫിലിം വർക്ക്ഷോപ്പ് നാളെ മുതൽ
കണ്ണാടിപ്പറന്പ്: കണ്ണാടിപ്പറന്പ് ഗ്രാമകേളി കലാതീയേറ്ററിന്റെ ആഭിമുഖ്യത്തിൽ ഫിലിം വർക്ക്ഷോപ്പ് 17, 18 തീയതികളിൽ നടക്കും. നാളെ വൈകുന്നേരം അഞ്ചിനു കണ്ണാടിപ്പറന്പ് ദേശസേവ യുപി സ്കൂളിൽ നാറാത്ത് പഞ്ചായത്ത് പ്രസിഡന്റ് കെ. ശ്യാമള ഉദ്ഘാടനം ചെയ്യും.