![പച്ചക്കറിത്തൈകൾ വിതരണം ചെയ്തു](https://mcmscache.epapr.in/post_images/website_261/new_post_images/5cad9c7b2cf62_no-image-2.png)
ചെന്പേരി: ഏരുവേശി ഗ്രാമപഞ്ചായത്തിലെ 2018-19 വർഷത്തെ വാർഷിക പദ്ധതി പ്രകാരം കുടുംബശ്രീ ജെഎൽജി വനിതാ ഗ്രൂപ്പുകൾക്ക് നൽകുന്ന ഹൈബ്രിഡ് പച്ചക്കറിത്തൈകൾ വിതരണം ചെയ്തു.
അത്യുത്പാദന ശേഷിയുള്ള തക്കാളി, വെണ്ട, വഴുതന, പച്ചമുളക്, കാബേജ്, കോളിഫ്ലവർ എന്നിവയുടെ തൈകളാണ് വിതരണം നടത്തിയത്. പഞ്ചായത്ത് ഓഫീസ് പരിസരത്ത് നടന്ന ചടങ്ങിൽ ചെന്പേരി ടൗൺ വാർഡ് അംഗം ഡെയ്സി കവുങ്ങുകാട്ടിൽ വിതരണോദ്ഘാടനം നിർവഹിച്ചു.
കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ എൽസി ജോർജ് അധ്യക്ഷത വഹിച്ചു.
സിഡിഎസ് അംഗങ്ങളായ ഡാനിതോമസ്, മിനി ബേബി, സന്ധ്യ ജിജി എന്നിവർ നേതൃത്വം നൽകി.