![ശ്രദ്ധ പദ്ധതിയുടെ ഉദ്ഘാടനവും ശിശുദിനാഘോഷവും](https://mcmscache.epapr.in/post_images/website_261/new_post_images/5cad9c7b2cf62_no-image-2.png)
കൊട്ടിയൂർ: കൊട്ടിയൂർ ഐജെഎം ഹയർ സെക്കൻഡറി സ്കൂളിൽ ശ്രദ്ധ പദ്ധതിയുടെ ഉദ്ഘാടനവും ശിശുദിനാഘോഷവും കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് മെംബർ എം.വി. ചാക്കോ നിർവഹിച്ചു. പഠന പുരോഗതിക്കായി വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കിയ പദ്ധതിയാണ് ശ്രദ്ധ. പിടിഎ പ്രസിഡന്റ് തങ്കച്ചൻ കല്ലട അധ്യക്ഷത വഹിച്ചു. അണ്ടർ ഫോർത്ത് ജില്ലാ ക്രിക്കറ്റ് ടീമിൽ അംഗമായ എട്ടാം ക്ലാസുകാരൻ ഇ. സി. അഭിനന്ദ് , ബാംബൂ പ്രോഡക്ടിൽ ജില്ലാ മത്സരത്തിൽ ഫസ്റ്റ് എ ഗ്രേഡ് നേടിയ വി.എം. അജീഷ് എന്നിവരെയും വിവിധ മേളകളിൽ വിജയിച്ച ഉപജില്ലാ ജില്ലാ താരങ്ങളെയും സ്കൂൾ അസി. മാനേജർ ഫാ. ടോണി ഏലംകുളം ആദരിച്ചു. മുഖ്യാധ്യാപകൻ ടി.ടി. സണ്ണി, പ്രിൻസിപ്പൽ ബ്രിജേഷ് ബാബു, എം.എം.റിജോയി, സ്കൂൾ ലീഡർ സിസിൽ ഷേർളി , ലാലി ജോസഫ്, ശിവന എസ്. കൃഷ്ണ, എം.എസ്. ഷാജു എന്നിവർ പ്രസംഗിച്ചു. ശിശുദിന സന്ദേശ ഗാനം, കുട്ടികളുടെ കലാപരിപാടികൾ എന്നിവയും നടന്നു.