![വാഹനപരിശോധനയ്ക്കിടെ പോലീസ് ഓഫീസറുടെ കാലിൽ ബൈക്ക് കയറി](https://mcmscache.epapr.in/post_images/website_261/new_post_images/5cad9c7b2cf62_no-image-2.png)
കാട്ടാക്കട : വാഹനപരിശോധന നടത്തുന്നതിനിടെ സിവിൽ പോലീസ് ഓഫീസറുടെ കാലിൽ ബൈക്ക് കയറ്റിയിറക്കി. സംഭവത്തിൽ കണ്ടല സ്വദേശി ഗോപകുമാറിനെ( 47) പോലീസ് അറസ്റ്റ് ചെയ്തു. കാട്ടാക്കടയ്ക്ക് സമീപം തൂങ്ങാംപാറയിൽ എസ്ഐയുടെ നേത്യത്വത്തിൽ വാഹനപരിശോധന നടത്തുന്നതിനിടെ മദ്യപിച്ചു ബൈക്കിൽ വന്ന ഗോപകുമാർ പോലീസ് വാഹനം കിടക്കുന്നത് കണ്ട് ഒഴിഞ്ഞുമാറാൻ ശ്രമിക്കുന്നതിനിടെ സിവിൽപോലീസ് ഓഫീസർ അനിൽകുമാറിന്റെ കാലിലൂടെ ബൈക്ക് കയറ്റിയത്.