![ലോക് അദാലത്ത്: 16 കേസുകൾ തീർപ്പാക്കി](https://mcmscache.epapr.in/post_images/website_261/new_post_images/5cad9c7b2cf62_no-image-2.png)
വെഞ്ഞാറമൂട്: നെടുമങ്ങാട് താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റി, നെടുമങ്ങാട് ബാർ അസോസിയേഷൻ, വെഞ്ഞാറമൂട് ജനമൈത്രി പോലീസ് സ്റ്റേഷൻ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ലോക് അദാലത്ത് നടത്തി. വെഞ്ഞാറമൂട് ജനമൈത്രി ഹാളിൽ നടത്തിയ അദാലത്ത് സബ് ജഡ്ജ് ഷിജുഷേയ്ക്ക് ഉദ്ഘാടനം ചെയ്തു.
വെഞ്ഞാറമൂട് പോലീസ് ഇൻസ്പക്ടർ ആർ.വിജയൻ അധ്യക്ഷതവഹിച്ചു. സബ് ഇൻസ്പക്ടർ സാഹിൽ, നെടുമങ്ങാട് ബാർ അസോസിയേഷൻ പ്രസിഡന്റ് കോലിയക്കോട് മോഹൻകുമാർ. സെക്രട്ടറി ഉവൈസ് ഖാൻ ,നെല്ലനാട് പഞ്ചായത്ത് പ്രസിഡന്റ് സുജിത് എസ്.കുറുപ്പ് ,പഞ്ചായത്ത് അംഗങ്ങളായ ബിനു എസ്.നായർ, നെടുമങ്ങാട് ലീഗൽ സർവീസസ് കമ്മിറ്റി സെക്രട്ടറി ജി.രവീന്ദ്രൻ, വെഞ്ഞാറമൂട് ജനമൈത്രി പോലീസ് കോ-ഓഡിനേറ്റർ ഷെരീർ വെഞ്ഞാറമൂട്,കെ.പി.അനില, സജിത, റീന, ശ്രീകലാ ജോയി, തുടങ്ങിയവർ പങ്കെടുത്തു. റിട്ടേഡ് ജില്ലാ ജഡ്ജി സുപ്രഭ പ്രിസൈഡിംഗ് ഓഫീസറായ അദാലത്തിൽ 54 കേസുകൾ എത്തിയിരുന്നു.
16 കേസുകൾ തീർപ്പാക്കുകയും, 38 കേസുകൾ തീർപ്പാക്കാനായി അതാത് പഞ്ചായത്തുകൾക്ക് കൈമാറുകയും ചെയ്തതായി പ്രിസൈഡിംങ് ഓഫീസർ പറഞ്ഞു.