![നാട്ടുകാരുടെ സഹകരണത്തിൽ കുരുന്നുകൾക്ക് വായനശാല ഒരുങ്ങി](https://mcmscache.epapr.in/post_images/website_261/new_post_images/5cad9c7b2cf62_no-image-2.png)
വെഞ്ഞാറമൂട്: കുരുന്നുകളിൽ വായനാശീലം വളർത്തുക എന്ന ഉദേശത്തോടെ നാട്ടുകാരുടെ പ്രവർത്തന ഫലമായി വാദ്യാരുകോണം ആംഗൻവാടിയിലെ വായനശാല മാണിക്കൽ പഞ്ചായത്ത് പ്രസിഡന്റ് എസ്.സുജാത ഉദ്ഘാടനം ചെയ്തു.
നാനൂറോളം പുസ്തകങ്ങളുള്ള വായനശാല ആംഗൻവാടിയുടെ പ്രവർത്തന സമയത്താണ് പ്രവർത്തിക്കുന്നത്. ശിശുദിനത്തോട് അനുബന്ധിച്ചു നടന്ന ഉദ്ഘാടന ചടങ്ങിന് വാർഡ് മെമ്പർ കെ. ശോഭന അധ്യക്ഷതവഹിച്ചു.
പഞ്ചായത്ത് ക്ഷേമകാര്യ കമ്മിറ്റി ചെയർമാൻ സദാശിവൻ നായർ, ബ്ലോക്ക് പഞ്ചായത്ത് അംഗം ജലജ ടീച്ചർ, പഞ്ചായത്ത് അംഗം ജലജ, ഐ.സി.ഡി.എസ് സൂപ്പർവൈസർ വനജ, ആംഗൻവാടി ടീച്ചർ വിജയകുമാരി എന്നിവർ പ്രസംഗിച്ചു.