![ഇടയ്ക്കോട് ഏലായിൽ കൊയ്ത്തുത്സവം നടത്തി](https://mcmscache.epapr.in/post_images/website_261/new_post_images/5cad9c7b2cf62_no-image-2.png)
ആറ്റിങ്ങൽ: ജില്ലയിലെ രണ്ടാമത്തെ വലിയ പാടശേഖരമായ ഇടയ്ക്കോട്ഏലായിൽ ഹരിതസംഘത്തിന്റെ നേതൃത്വത്തിൽ കൊയ്ത്തുത്സവം സംഘടിപ്പിച്ചു. ഹരിതസംഘത്തിന്റെ നേതൃത്തിത്വത്തിൽപ്രദേശത്തെ കർഷകരുടെ കൂട്ടായ്മയിലൂടെ ഒരു ഹെക്ടറോളം തരിശുനിലം പാട്ടത്തിനെടുത്താണ് കൃഷിയിറക്കിയത്. കൊയ്ത്തുത്സവത്തിന്റെ ഉദ്ഘാടനം തിരുവിതാംകൂർ രാജകുടുംബത്തിലെ പൂയംതിരുനാൾ ഗൗരിലക്ഷ്മിഭായ് നിർവഹിച്ചു. നെൽക്കൃഷിയുടെ പ്രാധാന്യം പകർന്നുകൊടുക്കുന്നതിനായി സമീപ പ്രദേശങ്ങളിലെ വിദ്യാലയങ്ങളിൽ നിന്നുള്ളകുട്ടികളെയും പങ്കെടുപ്പിച്ചായിരുന്നു കൊയ്ത്തുത്സവം നടത്തിയത് . പ്രഭാകരൻനായർ, ജില്ലാപഞ്ചായത്ത് മെമ്പർ ശ്രീകണ്ഠൻനായർ, അമർ ഹോസ്പിറ്റൽ എംഡി ഡോ:രാധാകൃഷ്ണൻനായർ, മുദാക്കൽ പഞ്ചായത്ത് മെമ്പർ മണിലാൽ തുടങ്ങിയവർപങ്കെടുത്തു.