![ജലശുദ്ധീകരണ പ്ലാന്റിൽ ക്ലോറിൻവാതകം ചോർന്നു](https://mcmscache.epapr.in/post_images/website_261/new_post_images/5cad9c7b2cf62_no-image-2.png)
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര വാട്ടർ അഥോറിറ്റിയുടെ ജലശുദ്ധീകരണ പ്ലാന്റിൽ ക്ലോറിൻ വാതകം ചോർന്നു. ഫയർഫോഴ്സിന്റെ സന്ദർഭോചിതമായ ഇടപെടലിലൂടെ വൻ ദുരന്തം ഒഴിവായി.
ഇന്നലെ രാവിലെ പതിനൊന്നോടെയായിരുന്നു സംഭവം. വാട്ടർ അഥോറിറ്റിയുടെ കൃഷ്ണപുരത്തെ ജലശുദ്ധീകരണ പ്ലാന്റിലെ സിലിണ്ടറിൽ നിന്നാണ് ക്ലോറിൻ വാതകം ചോർന്നത്. ക്ലോറിൻ വാതകം നിറച്ച സിലിണ്ടർ രാവിലെ തുറക്കാനെത്തിയ ജീവനക്കാരനാണ് ആദ്യം അപകടം തിരിച്ചറിഞ്ഞതെന്ന് ഫയർഫോഴ്സ് അധികൃതർ പറഞ്ഞു. വിവരം അറിഞ്ഞെത്തിയ ഫയർഫോഴ്സ് ബ്രീത്തിംഗ് അപ്പാരറ്റസ് അടക്കമുള്ള മുൻകരുതലുകൾ സ്വീകരിച്ച് പ്ലാന്റിലെ ക്ലോറിൻ വാതക സിലിണ്ടർ സൂക്ഷിക്കുന്ന മുറിയിൽനിന്ന് സിലിണ്ടർ പുറത്തെത്തിച്ച് സൈക്കിളിന്റെയും ബൈക്കിന്റെയുമൊക്കെ ടയറുകളിലെ റബർ ട്യൂബ് ഉപയോഗിച്ച് സിലിണ്ടറിന്റെ വശങ്ങളിലെ ചോർച്ച അടച്ചു.
തുടർന്ന് മണ്ണിൽ കുഴിയുണ്ടാക്കി സിലിണ്ടർ താഴ്ത്തിവച്ചു. വാട്ടർ അതോറിറ്റിയുടെ സാങ്കേതിക വിഭാഗം ജീവനക്കാരുടെ സഹായത്തോടെ ഈ സിലിണ്ടറിൽ നിന്നും പിന്നീട് മറ്റൊരു സിലിണ്ടറിലേയ്ക്ക് വാതകം മാറ്റിയതായും ഫയർഫോഴ്സ് അധികൃതർ അറിയിച്ചു.
നെയ്യാറ്റിൻകര ഫയർഫോഴ്സ് യൂണിറ്റ് സ്റ്റേഷൻ ഓഫീസർ സജിത്തിന്റെ നേതൃത്വത്തിലാണ് അഗ്നിശമനസേനാ വിഭാഗം സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തിയത്. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ യേശുദാസ്, ലീഡിംഗ് ഫയർമാൻ കെ.ജി. സുരേഷ്, കാർത്തികേയൻനായർ, വിജയ്, സുജിൻ, രാഹുൽ, ബനഡിക്ട് എന്നിവരും സംബന്ധിച്ചു.