![മിഠായിത്തെരുവിൽ വാഹനപ്രവേശനം അനുവദിക്കുന്നതുവരെ സമരമെന്ന് വ്യാപാരികൾ](https://mcmscache.epapr.in/post_images/website_261/new_post_images/5cad9c7b2cf62_no-image-2.png)
കോഴിക്കോട്: മിഠായിത്തെരുവിൽ വാഹനം പ്രവേശിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് വിവിധ വ്യാപാരികളുടെ സംഘടനകൾ രംഗത്ത്.
മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് നിവേദനം സമർപ്പിക്കുമെന്ന് നേതാക്കൾ പറഞ്ഞു. തുടർന്ന് ജനപ്രതിനിധികളായ രാഘവൻ എംപി, പ്രദീപ്കുമാർ എംഎൽഎ, മുനീർ എംഎൽഎ എന്നിവരെ പ്രശ്നത്തിന്റെ ഗുരുതരാവസ്ഥ ബോധ്യപ്പെടുത്തും. യോഗത്തിൽ റിട്ട.പോലീസ് സൂപ്രണ്ട് പ്രദീപ്കുമാർ മുഖ്യപ്രഭാഷണം നടത്തി. ജോഹർ ടാംടൺ അധ്യക്ഷത വഹിച്ചു. വിവിധ വ്യാപാര സംഘടനാ നേതാക്കളായ ടി.നസിറുദ്ദീൻ, വി.അസ്സൻ കോയ, ടി.കെ.വിജയൻ, മലബാർ ചേംബർ പ്രസിഡന്റ് ശ്യാംസുന്ദർ, കാലിക്കട്ട് ചേംബർ വൈസ് പ്രസിഡന്റ് ഷെറീഫ്, സി.ഇ.ചാക്കുണ്ണി, തുണിക്കച്ചവടസംഘം പ്രസിഡന്റ് മുകുന്ദൻ, പി.യു.നവീന്ദ്രൻ, റിയാസ് നെരോത്ത് തുടങ്ങിയവർ പ്രസംഗിച്ചു.