![കോക്കനട്ട് ഓയില്‍ മില്‍ ഓണേഴ്സ് അസോസിയേഷന് സമ്മേളനം 18 ന്](https://mcmscache.epapr.in/post_images/website_261/new_post_images/5cad9c7b2cf62_no-image-2.png)
കോഴിക്കോട്: കോക്കനട്ട് ഓയില്‍ മില്‍ ഓണേഴ്സ് അസോസിയേഷന് ജില്ലാ സമ്മേളനം 18 ന് ഹോട്ടല്‍ മറീന റെസിഡന്‍സിയില്‍ നടക്കും. വെളിച്ചെണ്ണ മായം ചേര്‍ത്ത് വില്‍ക്കുന്നതിനെതിരേ സംഘടന ശക്തമായ പ്രതിരോധമാണ് നടത്തുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു.
മായം ചേര്‍ത്ത വെളിച്ചെണ്ണ വില്ക്കുന്നവരെ സംഘടനയില്‍ അംഗമാക്കില്ല. ജില്ലകള്‍ തോറും ആധുനിക സജീകരണങ്ങളോടെയുള്ള ലാബുകള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തയാറാവണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. സമ്മേളനം ഞായറാഴ്ച രാവിലെ 10ന് എം.ഖാലിദ് ഉദ്ഘാടനം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ സജി മണിമല, രവി മാത്തോട്ടം, റഫീഖ് കെ പറമ്പില്‍, ഇസ്മാഈല്‍ കാക്കൂര്‍ , അബ്ദുനാസര്‍, മൊയ്തീന് ഹാജി പങ്കെടുത്തു.
പ്രകൃതിചികിത്സാദിനം 18ന്
കോഴിക്കോട്: സെല്‍ഫ് എഡ്യുക്കേറ്റഡ് നാച്ചുറോപ്പതി പ്രാക്ടീഷണേഴ്സ് അസോസിയേഷനും (എസ് ഇഎന്പിഎ) ഇന്റര്‍നാഷണല്‍ നാച്ചുറോപ്പതി ഓര്ഗനൈസേഷന് (ഐഎന്‍ഒ) കേരളാ ചാപ്റ്ററും സംയുക്തമായി നടത്തുന്ന പ്രഥമ പ്രകൃതിചികിത്സാദിനം 18ന് കൊയിലാണ്ടിയില്‍ നടക്കും. കൈരളി ഓഡിറ്റോറിയത്തില്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് ഉദ്ഘാടനം ചെയ്യും. കെ. ദാസന് എംഎല്‍എ അധ്യക്ഷത വഹിക്കും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരത്തോളം പ്രതിനിധികള്‍ പങ്കെടുക്കും.