+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്റ്റാ​മ്പു​ക​ളു​ടെ ‘ക​ഥ​പ​റ​ഞ്ഞ് ' പ്ര​ദ​ര്‍​ശ​നം

കോ​ഴി​ക്കോ​ട്: സ്റ്റാ​മ്പു​ക​ളു​ടേ​യും മു​ദ്ര​പ്പ​ത്ര​ങ്ങ​ളു​ടെ​യും 'ക​ഥ​ക​ള്‍' പ​റ​ഞ്ഞ് പ്ര​ദ​ര്‍​ശ​നം. ത​പാ​ല്‍ വ​കു​പ്പ് സം​ഘ​ടി​പ്പി​ക്കു​ന്ന മേ​ഖ​ലാ ഫി​ലാ​റ്റ​ലി​ക് എ​ക്‌​സി​ബി​ഷ​ന്‍ കാ​ല്‍​പെ​ക
സ്റ്റാ​മ്പു​ക​ളു​ടെ ‘ക​ഥ​പ​റ​ഞ്ഞ് ' പ്ര​ദ​ര്‍​ശ​നം
കോ​ഴി​ക്കോ​ട്: സ്റ്റാ​മ്പു​ക​ളു​ടേ​യും മു​ദ്ര​പ്പ​ത്ര​ങ്ങ​ളു​ടെ​യും 'ക​ഥ​ക​ള്‍' പ​റ​ഞ്ഞ് പ്ര​ദ​ര്‍​ശ​നം. ത​പാ​ല്‍ വ​കു​പ്പ് സം​ഘ​ടി​പ്പി​ക്കു​ന്ന മേ​ഖ​ലാ ഫി​ലാ​റ്റ​ലി​ക് എ​ക്‌​സി​ബി​ഷ​ന്‍ കാ​ല്‍​പെ​ക്‌​സ് 2018 ലാ​ണ് അ​ന്ത​ര്‍​ദേ​ശീ​യ, ദേ​ശീ​യ അ​വാ​ര്‍​ഡു​ക​ള്‍ നേ​ടി​യ സ്റ്റാ​മ്പ് ശേ​ഖ​ക​രു​ടെ സ്റ്റാ​മ്പു​ക​ള്‍ പ്ര​ദ​ര്‍​ശ​ന​ത്തി​നെ​ത്തി​ച്ച​ത്.
ക​ണ്ടം കു​ളം ജൂ​ബി​ലി​ഹാ​ളി​ല്‍ പ്ര​ദ​ര്‍​ശ​ന വി​ഭാ​ഗ​ത്തി​ലും മ​ത്സ​ര​വി​ഭാ​ഗ​ത്തി​ലു​മാ​യി 140 ഓ​ളം ഫ്രെ​യി​മു​ക​ളി​ലാ​ണ് സ്റ്റാ​മ്പു​ക​ള്‍ പ്ര​ദ​ര്‍​ശി​പ്പി​ക്കു​ന്ന​ത്. കാ​സ​ര്‍​കോ​ട് മു​ത​ല്‍ പാ​ല​ക്കാ​ട് വ​രെ​യു​ള്ള ജി​ല്ല​ക​ളി​ലു​ള്ള പോ​സ്റ്റ​ല്‍ മേ​ഖ​ല​യി​ലു​ള്ള​വ​ര്‍ പ്ര​ദ​ര്‍​ശ​ന​ത്തി​നെ​ത്തി​യി​ട്ടു​ണ്ട്. 30തി​ലേ​റെ പേ​ര്‍ മ​ത്സ​ര രം​ഗ​ത്തു​ണ്ട്. 17 വ​രെ രാ​വി​ലെ 10മു​ത​ല്‍ ആ​റ് വ​രെ​യു​ള്ള പ്ര​ദ​ര്‍​ശ​നം സൗ​ജ​ന്യ​മാ​ണ്. സ്വ​ന്തം ഫോ​ട്ടോ പ​തി​ച്ച മൈ ​സ്റ്റാ​മ്പ്, മ​റ്റ് പോ​സ്റ്റ​ല്‍ സൗ​ക​ര്യ​ങ്ങ​ള്‍ എ​ന്നി​വ​യും പ്ര​ദ​ര്‍​ശ​ന​ത്തി​ല്‍ ല​ഭ്യം.
ഇ​വ​യ്ക്കൊ​പ്പം പു​രാ​വ​സ്തു​ക്ക​ളും നാ​ണ​യ​ങ്ങ​ളു​മെ​ല്ലാ​മാ​യി രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള​വ​രു​ടെ നി​ര​വ​ധി വി​ല്‍​പ​ന സ്റ്റാ​ളു​ക​ളു​മു​ണ്ട്. ഉ​ത്ത​ര മേ​ഖ​ല പോ​സ്റ്റ് മാ​സ്റ്റ​ര്‍ ജ​ന​റ​ല്‍ ജി​തേ​ന്ദ്ര ഗു​പ്ത ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രോ​വി​ഡ​ന്‍​സ് ഗേ​ള്‍​സ് എ​ച്ച്എ​സ്എ​സ് നൂ​റാം വാ​ര്‍​ഷി​കാ​ഘോ​ഷ ഭാ​ഗ​മാ​യു​ള്ള പ്ര​ത്യേ​ക ക​വ​ര്‍ അ​ദ്ദേ​ഹം പു​റ​ത്തി​റ​ക്കി. സീ​നി​യ​ര്‍ സൂ​പ്ര​ണ്ട് വി.​ടി. ലെ​നി​ന്‍ സ്വാ​ഗ​തം പ​റ​ഞ്ഞു.