+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നെ​​ടും​​കു​​ന്ന​​ത്ത് ആ​​റു സ്ഥാ​​പ​​ന​​ങ്ങ​​ൾ​​ക്കു പി​​ഴ

നെ​​ടും​​കു​​ന്നം: പ​​ഞ്ചാ​​യ​​ത്തി​​ന്‍റെ​​യും ആ​​രോ​​ഗ്യ​​വ​​കു​​പ്പി​​ന്‍റെ​​യും നേ​​തൃ​​ത്വ​​ത്തി​​ൽ മി​​ന്ന​​ൽ പ​​രി​​ശോ​​ധ​​ന. നെ​​ടും​​കു​​ന്ന​​ത്തെ ആ​​റു സ്ഥാ​​പ​​ന​​ങ്ങ​​ളി​​ൽ​​നി​​ന്ന
നെ​​ടും​​കു​​ന്ന​​ത്ത് ആ​​റു സ്ഥാ​​പ​​ന​​ങ്ങ​​ൾ​​ക്കു പി​​ഴ
നെ​​ടും​​കു​​ന്നം: പ​​ഞ്ചാ​​യ​​ത്തി​​ന്‍റെ​​യും ആ​​രോ​​ഗ്യ​​വ​​കു​​പ്പി​​ന്‍റെ​​യും നേ​​തൃ​​ത്വ​​ത്തി​​ൽ മി​​ന്ന​​ൽ പ​​രി​​ശോ​​ധ​​ന.
നെ​​ടും​​കു​​ന്ന​​ത്തെ ആ​​റു സ്ഥാ​​പ​​ന​​ങ്ങ​​ളി​​ൽ​​നി​​ന്നു പി​​ഴ ഇ​​ടാ​​ക്കി. മ​​ക​​ര​​വി​​ള​​ക്ക് മ​​ണ്ഡ​​ല​​കാ​​ല ഉ​​ത്സ​​വ​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ചാ​​ണ് നെ​​ടും​​കു​​ന്നം പ​​ഞ്ചാ​​യ​​ത്ത് പ​​രി​​ധി​​യി​​ലെ ഹോ​​ട്ട​​ൽ, ബേ​​ക്ക​​റി, കൂ​​ൾ​​ബാ​​ർ, ഫാ​​മു​​ക​​ൾ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലാ​​ണ് പ​​രി​​ശോ​​ധ​​ന ന​​ട​​ത്തി​​യ​​ത്. വൃ​​ത്തി​​ഹീ​​ന​​മാ​​യ സാ​​ഹ​​ച​​ര്യ​​ത്തി​​ൽ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന​​തും പ​​ഞ്ചാ​​യ​​ത്ത് ലൈ​​സ​​ൻ​​സ്, ഡി​​ആ​​ന്‍​ഡ് ഒ ​​സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് എ​​ന്നി​​വ ഇ​​ല്ലാ​​ത്ത​​തു​​മാ​​യ സ്ഥാ​​പ​​ന​​ങ്ങ​​ൾ​​ക്കാ​​ണ് നോ​​ട്ടീ​​സ് ന​​ൽ​​കി​​യ​​തും പി​​ഴ ഈ​​ടാ​​ക്കി​​യ​​തും.
വി​​വി​​ധ സ്ഥാ​​പ​​ന​​ങ്ങ​​ളി​​ൽ നി​​ന്നാ​​യി 9,420 രൂ​​പ പി​​ഴ ഇ​​ന​​ത്തി​​ൽ ഈ​​ടാ​​ക്കി. പ​​രി​​ശോ​​ധ​​ന​​യ്ക്ക് ഇ​​ട​​യി​​രി​​ക്ക​​പ്പു​​ഴ ബ്ലോ​​ക്ക് ഹെ​​ൽ​​ത്ത് ഓ​​ഫീ​​സ​​ർ ജോ​​ർ​​ജു​​കു​​ട്ടി, ഹെ​​ൽ​​ത്ത് ഇ​​ൻ​​സ്പെ​​ക്ട​​ർ​​മാ​​രാ​​യ കെ.​​ജി. ബ്രി​​ജേ​​ഷ്, മ​​നോ​​ജ് വ​​ർ​​ഗീ​​സ്, കെ.​​രാ​​ജു, മ​​നോ​​ജ് ജോ​​ർ​​ജ്, ടി.​​ജി. ബി​​ന്ദു​​മോ​​ൾ തു​​ട​​ങ്ങി​​യ​​വ​​ർ പ​​ങ്കെ​​ടു​​ത്തു.