![എൻഎസ്എസ് യൂണിറ്റ് അനുവദിച്ചു](https://mcmscache.epapr.in/post_images/website_261/new_post_images/5cad9c7b2cf62_no-image-2.png)
കോതനല്ലൂർ: ശതാബ്ദി നിറവിലെത്തിയ ഇമ്മാനുവേൽ ഹയർ സെക്കൻഡറി സ്കൂളിൽ പുതിയ എൻഎസ്എസ് യൂണിറ്റ് അനുവദിച്ചു. യൂണിറ്റിന്റെ പ്രവർത്തനോദ്ഘാടനം മോൻസ് ജോസഫ് എംഎൽഎ നിർവഹിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ മാഞ്ഞൂർ പഞ്ചായത്ത് പ്രസിഡന്റ് സുനു ജോർജ് അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ റവ.ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ അനുഗ്രഹപ്രഭാഷണം നടത്തി.
ജനപ്രതിനിധികളായ സി.എം. ജോർജ്, സൂസൻ ഗർവാസീസ്, കോമളവല്ലി രവീന്ദ്രൻ, പിടിഎ പ്രസിഡന്റ് സാബു ഞാവല, പ്രിൻസിപ്പൽ ബിജു ജോസഫ്, ഹെഡ്മാസ്റ്റർ ജോജി ഏബ്രഹാം, എൻഎസ്എസ് ജില്ലാ പ്രതിനിധി ജിജോ, വോളന്റിയർ സെക്രട്ടറി ടെസ് ബി. വിനയ എന്നിവർ പ്രസംഗിച്ചു.