വൈക്കം: ഭൂമിയുടെ ന്യായവില നിർണയത്തിലെ അപാകത പരിഹരിക്കുന്നതിനും എഴുത്തു ഫീസ് വർധിപ്പിക്കുന്നതിനും തൊഴിൽ സുരക്ഷ ഉറപ്പാക്കാനും സർക്കാർനടപടി സ്വീകരിക്കണമെന്ന് ആധാരമെഴുത്ത് യൂണിയൻ വൈക്കം യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു.
വൈക്കം കായലോരത്തെ സർക്കാർ അതിഥിമന്ദിരത്തിൽ യൂണിറ്റ് പ്രസിഡന്റ് ജോയി ഐസക്ക് തുന്പാനത്തിന്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനം നഗരസഭ ചെയർമാൻ പി.ശശിധരൻ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന സെക്രട്ടറി അഗസ്റ്റിൻജോസ്,ജില്ലാ സെക്രട്ടറി സി.എൻ.ബാബു, ജില്ലാ പ്രസിഡൻറ് പി.വി.ശശിമോൻ, യൂണിറ്റ് ജോയിന്റ് സെക്രട്ടറി ശിവപ്രസാദ്, വൈസ്പ്രസിഡന്റ് കെ.എസ്.രാജശേഖരൻ, ട്രഷറർ പി.ടി. പ്രിൻസ് തുടങ്ങിയവർ പ്രസംഗിച്ചു.