കോതനല്ലൂർ: ഇമ്മാനുവേൽസ് ഹയർ സെക്കൻഡറി സ്കൂളിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഇന്റർ സ്കൂൾ ക്വിസ് മത്സരം സോഫിയ - 2018 നടത്തുന്നു. 22 നാണ് മത്സരം. ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗത്തിലുള്ള വിദ്യാർഥികൾക്ക് രണ്ട് പേരടങ്ങുന്ന ഒരു ടീമായി മത്സരത്തിൽ പങ്കെടുക്കാം. രാവിലെ 9.30ന് രജിസ്ട്രേഷൻ ആരംഭിക്കും. സ്കൂൾ അലുമ്നി അസോസിയേഷൻ നൽകുന്ന 15,001 രൂപയും ട്രോഫിയുമാണ് ജേതാക്കൾക്ക് ലഭിക്കുക. വി.ടി. ഗർവാസീസ് വെള്ളാമറ്റം മെമ്മോറിയൽ ട്രോഫ്രിയും 7,001 രൂപയും രണ്ടാം സ്ഥാനക്കാർക്കും ദീനാമ്മ മാക്കിൽ മെമ്മോറിയൽ ട്രോഫിയും 5,001 രൂപയും മൂന്നാം സ്ഥാനക്കാർക്കും ലഭിക്കും.