ചിങ്ങവനം: ശിശുശക്തീകരണം ലക്ഷ്യമിട്ട് വിദ്യാർഥികളും അധ്യാപകരും നാടും ഒരുമിച്ച് ഓടി. രാജാസ് ഇന്റർനാഷണൽ സ്കൂളിന്റെ നേതൃത്വത്തിലാണ് സംഘബലം വിളിച്ചറിയിച്ച പ്രവർത്തനം നടത്തിയത്.
വിദ്യാർഥികളേയും ശിശുക്കളേയും ചൂഷണം ചെയ്യുന്നതിനെതിരേയുള്ള മുന്നറിയിപ്പ് സമ്മാനിക്കുന്ന പ്ലക്കാർഡുകളും കൈയിലേന്തിയാണ് ഓട്ടം നടത്തിയത്. ബാലവേലയ്ക്ക് താക്കീതായ പ്രചരണം ശിശുസംരക്ഷണത്തിന്റെ ആവശ്യകതയും വിളിച്ചോതി. സെമിനാരി പടിയിൽ നിന്ന് ആരംഭിച്ച ഓട്ടം സ്കൂളിൽ സമാപിച്ചു. എസ്ഐ അനൂപ് സി.നായർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ സാജു ജോസഫ്, സിഇഒ ബാലാമണി, അധ്യാപകൻ ടിബിൻ എന്നിവർ പ്രസംഗിച്ചു.