കൊല്ലം: കിഴക്കേ കല്ലടയില്‍ വര്‍ഷങ്ങളായി തരിശുകിടന്നിരുന്ന ഏലകളില്‍ നെല്‍കൃഷി ചെയ്ത് നൂറുമേനി വിളവിനായി കാത്തിരിക്കുകയാണ് ഗ്രാമപഞ്ചായത്ത് ഭരണസമിതി.
രണ്ടര പതിറ്റാണ്ടോളം തരിശായി കിടന്നിരുന്ന ഏലകളായ ചെമ്പ്, വേരാനൂര്, പെരുങ്കുളം, നാവുങ്കര ചരിവ് എന്നിവിടങ്ങളില്‍ 250 ഏക്കര്‍ സ്ഥലത്താണ് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നെല്‍കൃഷി ആരംഭിച്ചിരിക്കുന്നത്. പാടശേഖര സമിതികള്‍ക്കാണ് മോനല്നോട്ടച്ചുമതല.
കഴിഞ്ഞ വര്‍ഷം ഈ ഏലകളില്‍ ചെറിയ തോതില്‍ നടത്തിയ കൃഷിയുടെ വിജയമാണ് കൃഷി വിപുലീകരിക്കാന്‍ പഞ്ചായത്തിന് പ്രചോദനമായത്. കാര്‍ഷിക രംഗത്ത് നഷ്ടപ്പെട്ടുപോയ കല്ലടയുടെ പ്രതാപം വീണ്ടെടുക്കാനും നെല്‍കൃഷിയിലേക്ക് കൂടുതല്‍ ആളുകളെ ആകര്‍ഷിക്കാനും പദ്ധതി സഹായകമാകുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് എന്‍. വിജയന് പറഞ്ഞു.
കഴിഞ്ഞ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലാണ് ഏലകളില്‍ നെല്‍വിത്ത് വിതച്ചത്. ഉമ, ചേറാടി, പ്രത്യാശ എന്നീ ഇനങ്ങളാണ് നിലവില്‍ കൃഷി ചെയ്യുന്നത്. സമഗ്ര നെല്‍കൃഷി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന പദ്ധതിക്കുവേണ്ട പണം പഞ്ചായത്തിന്റെ പ്ലാന്‍ ഫണ്ടില്‍നിന്നും കൃഷി വകുപ്പിന്റെ ഫണ്ടില്‍നിന്നുമാണ് ലഭ്യമാക്കുന്നത്.
ഡിസംബര്‍ അവസാനത്തോടെയാണ് വിളവെടുപ്പ്. 30 ലക്ഷം രൂപ ചെലവഴിച്ച് ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് കല്ലട ഗ്രാമപഞ്ചായത്തിനു വാങ്ങിനല്‍കുന്ന കൊയ്ത്തുമെതിയന്ത്രമാണ് ഇതിനായി ഉപയോഗിക്കുക.