![സേഫ്സോണ്‍ പദ്ധതിയിൽ ശബരിമല പ്രധാന റോഡുകൾ](https://mcmscache.epapr.in/post_images/website_261/new_post_images/5cad9c7b2cf62_no-image-2.png)
പത്തനംതിട്ട: ശബരിമല മണ്ഡലവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് പമ്പയിലും അനുബന്ധ പ്രദേശങ്ങളിലും അയ്യപ്പ ഭക്തമാരുടെ സുരക്ഷിതയാത്ര ലക്ഷ്യം വച്ച് കേരള മോട്ടോര്‍ വാഹനവകുപ്പും കേരള റോഡ് സുരക്ഷ അഥോറിറ്റിയും ചേര്‍ന്ന് നടപ്പിലാക്കുന്ന സേഫ്സോണ്‍ പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് മൂന്നിന് ഇലവുങ്കലിലുള്ള സേഫ്സോണ്‍ കണ്ട്രോളിംഗ് ഓഫീസില്‍ മന്ത്രി എ.കെ. ശശീന്ദ്രന് നിര്‍വഹിക്കും.
രാജു ഏബ്രഹാം എംഎൽഎ അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എംപി, എംഎല്‍എമാരായ വീണാ ജോര്‍ജ്, പി.സി. ജോര്‍ജ്, ജില്ലാ കളക്ടര്‍ പി.ബി.നൂഹ്, ജില്ലാ പോലീസ് മേധാവി ടി.നാരായണന്, തദ്ദേശ സ്വയംഭരണ അംഗങ്ങള്‍, മോട്ടോര്‍ വാഹന വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ഈ വര്‍ഷം നടപ്പിലാക്കുന്ന സേഫ്സോണ്‍ പദ്ധതി പ്രകാരം ഇന്ന് മുതല്‍ 2019 ജനുവരി 20 വരെ കാലയളവില്‍ സേഫ്സോണ്‍ മേഖലയായ ശബരിമല പാതകളില്‍ 24 മണിക്കൂറും പട്രോളിംഗ് നടത്തി അപകടരഹിതമായ ഒരു തീർഥാടന കാലം ഉറപ്പുവരുത്തുക എന്നതാണ് ലക്ഷ്യം. ഇതിലേക്കായി പത്തനംതിട്ട - പമ്പ, പമ്പ - എരുമേലി, കൊരട്ടി- 26-ാം മൈല്‍, എരുമേലി- പുലിക്കുന്ന് മുണ്ടക്കയം, എരുമേലി - വിഴിക്കിതോട്, കോട്ടയം - കുമളി, സത്രം - വണ്ടിപെരിയാര്‍, കട്ടപ്പന - കമ്പമേട്ട്, കട്ടപ്പന - കുട്ടിക്കാനം, കട്ടപ്പന- കുമളി എന്നിവിടങ്ങളിലായി 15 പട്രോളിംഗ് ടീമുകളെ വിന്യസിക്കും.
ഇലവുങ്കലില്‍ മെയിന്‍ കണ്ട്രോളിംഗ് ഓഫീസും എരുമേലി, കുട്ടിക്കാനം എന്നിവിടങ്ങളില്‍ സബ് കണ്ട്രോളിംഗ് ഓഫീസുകളും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ട്.
400 കിലോമീറ്ററോളം വരുന്ന സേഫ്സോണ്‍ പാതകളില്‍ ഹെല്പ് ലൈന്‍ നമ്പറോടു കൂടിയ 350 ഓളം ദിശാസൂചക ബോര്‍ഡുകളും ട്രാഫിക് മുന്നറിയി പ്പ് ബോര്‍ഡുകളും സ്ഥാപിച്ചിട്ടുണ്ട്.
ബ്രേക്ക് ഡൗണ്‍ അസിസ്റ്റന്‍സ്, റിക്കവറി വാഹനങ്ങളുടെ സേവനം, ആംബുലന്‍സ് സര്‍വീസ് എന്നിവ 24 മണിക്കൂറും ലഭ്യമാണ്.
കൂടാതെ പ്രമുഖ വാഹന നിര്‍മാതാക്കളായ ലൈലാൻഡ്, റ്റാറ്റാ, മാരുതി, ഫോഴ്സ്, ഫോര്‍ഡ്, ടൊയോട്ട, മഹീന്ദ്ര തുടങ്ങിയ 25 ഓളം മോട്ടോര്‍ വാഹന കമ്പനികളുടെ ഇരുന്നൂറോളം മെക്കാ നിക്കുകളെ മതിയായ ബ്രേക്ക് ഡൗണ്‍ വാഹനങ്ങളോടു കൂടി സേവനത്തിനായി ക്രമീകരിച്ചിട്ടുണ്ട്.
ഓഫീസിനോടനുബന്ധിച്ച് ക്രമീകരിച്ചിട്ടുള്ള രണ്ട് ആംബുലന്‍സുകള്‍ ഉപയോഗിച്ച് അപകട സമയങ്ങളില്‍ ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം നടത്തി അപകടങ്ങളില്‍പെടുന്നവരെ രക്ഷിക്കുവാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
പട്രോളിംഗ് വാഹനങ്ങളില്‍ ജിപിഎസ് സംവിധാനം ഘടിപ്പിച്ച് പട്രോളിംഗ് സംവിധാനം കാര്യക്ഷമമാക്കിയിട്ടുണ്ട്.
അടിയന്തര ഘട്ടങ്ങളില്‍ സേവനങ്ങള്‍ക്കായി ബന്ധപ്പെടേണ്ട ഹെല്പ്ലൈന് നമ്പറുകള്‍ ഇലവുങ്കല്‍ 9400044991, 9562318181, എരുമേലി-9496367974, കുട്ടിക്കാനം-9446037100.